Breaking

Thursday, August 20, 2020

തൃണമൂല്‍ കോണ്‍ഗ്രസിനെതിര പരാതി നല്‍കാന്‍ ടോള്‍ഫ്രീ നമ്പറുമായി ബംഗാള്‍ ബിജെപി

കൊൽക്കത്ത:തൃണമൂൽ സർക്കാരിന്റെ അഴിമതികളെക്കുറിച്ച് പരാതി നൽകാനായി ടോൾഫ്രീനമ്പർ പുറത്തിറക്കി ബിജെപി ബംഗാൾ ഘടകം. സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് ആണ് ദുർനീതിർ ബിരുദ്ധേ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്തത്. 2021 നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബിജെപിയുടെ ഈ പദ്ധതി.മമതാ ബാനർജി സർക്കാറിനെ താഴെയിറക്കുകയാണ് ബിജെപിയുടെ ലക്ഷ്യം തൃണമൂൽ കോൺഗ്രസിന്റെ വലിയ തോതിലുള്ള അഴിമതി മൂലം സംസ്ഥാനത്തെ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. തൃണമൂൽ സർക്കാരിനോ നേതാക്കൾക്കോ എതിരായി അഴിമതിയുമായി ബന്ധപ്പെട്ടെ പരാതികളുള്ളവർക്ക് ഞങ്ങളുടെ ടോൾ ഫ്രീ നമ്പറിൽ വിളിച്ച് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യാം . ടോൾഫ്രീനമ്പർ പുറത്തിറക്കിയ ശേഷം ഘോഷ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. ജനങ്ങൾ ടോൾഫ്രീനമ്പർ മുഖേന ബോധിപ്പിക്കുന്ന പരാതികൾ കേന്ദ്രസർക്കാരിന് കൈമാറുമെന്നും ഘോഷ് വ്യക്തമാക്കി. 7044070440 ആണ് പരാതികൾ ബോധിപ്പിക്കാനുള്ള ടോൾഫ്രീ നമ്പർ. Content Highlight: Bengal BJP Launches Toll-Free Number


from mathrubhumi.latestnews.rssfeed https://ift.tt/2YjSB3z
via IFTTT