Breaking

Monday, August 10, 2020

അയത്തൊള്ള ഖമേനിയ്ക്ക് ഹിന്ദിയില്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട്‌

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള സയ്യിദ് അലി ഖാമേനി ഹിന്ദിയിൽ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചു. ദേവനാഗരി ലിപിയിൽ ബയോ രേഖപ്പെടുത്തിയിരിക്കുന്ന അക്കൗണ്ടിൽ അതേ ലിപിയിലാണ് ട്വീറ്റുകളും പോസ്റ്റ് ചെയ്തിരിക്കുന്നത്. हालांकि ग़दीर की घटना से हम शीयों का हार्दिक रिश्ता बहुत मज़बूत है लेकिन हक़ीक़त यह है कि ग़दीर की घटना अपने तथ्यों और वास्तविक आत्मा की दृष्टि से केवल शीयों तक सीमित नहीं बल्कि सारी इस्लामी दुनिया से संबंधित है। इसलिए कि ग़दीर की घटना इस्लाम की वास्तविक आत्मा पर आधारित है। — आयतुल्लाह सय्यद अली ख़ामेनई (@In_khamenei) August 8, 2020 നിലവിൽ ഖമേനിയുടെ ഹിന്ദി അക്കൗണ്ടിന് 1009 ഫോളോവേഴ്സാണുള്ളത്. ഇതു വരെ രണ്ട് ട്വീറ്റുകളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഖമേനിയുടെ ഹിന്ദി അക്കൗണ്ട് ഇതു വരെ ഇന്ത്യയിൽ നിന്നുള്ള ഒരു നേതാവും ഫോളോ ചെയ്യാൻ ആരംഭിച്ചിട്ടില്ല. अल्लाह के नाम से, जो अत्यन्त कृपाशील तथा दयावान है — आयतुल्लाह सय्यद अली ख़ामेनई (@In_khamenei) August 8, 2020 മറ്റു പല ഭാഷകളിലും അയത്തൊള്ള ഖമേനിയ്ക്ക് ട്വിറ്ററിൽ അക്കൗണ്ടുണ്ട്. ഇവയിൽ പേർഷ്യൻ, അറബി, ഫ്രഞ്ച്, സ്പാനിഷ്, റഷ്യൻ, ഇംഗ്ലീഷ് എന്നീ അക്കൗണ്ടുകൾ നിലവിലുണ്ട്. ഷിയാ സമുദായത്തിന്റെ പ്രമുഖ പന്ത്രണ്ട് നേതാക്കളിൽ ഒരാളും ഇറാന്റെ രണ്ടാമത്തെയും നിലവിലെയും പരമോന്നത നേതാവാണ് ഖമേനി. 1981 മുതൽ 1989 വരെ ഇറാന്റെ പ്രസിഡന്റായി ചുമതല വഹിച്ചിരുന്ന ഇദ്ദേഹം 1989 മുതൽ ഇറാന്റെ പരമോന്നതനേതാവായി തുടരുകയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3a8iKXS
via IFTTT