Breaking

Friday, August 7, 2020

ഭൂമിപൂജാ ചടങ്ങ് ആഘോഷിക്കുന്നത് മഹാരാഷ്ട്രയില്‍ പോലീസ് തടഞ്ഞുവെന്ന് ബിജെപി

മുംബൈ: അയോധ്യയിലെ രാമ ക്ഷേത്രത്തിന്റെ ഭൂമി പൂജ ചടങ്ങ് ആഘോഷിക്കുന്നതിൽ നിന്ന് മഹാരാഷ്ട്രയിലെ ചില ഭാഗങ്ങളിൽ പ്രവർത്തകരെ പോലീസ് തടഞ്ഞതായി ബിജെപി ആരോപിച്ചു. കോൺഗ്രസുമായി ചേർന്നിട്ടും ഹിന്ദുത്വം ഉപേക്ഷിച്ചിട്ടില്ലെന്ന് പറയുന്ന ശിവസേനയുടെ യഥാർത്ഥ സ്വഭാവം ഇതോടെ പുറത്തായെന്നും ബിജെപി ആരോപിച്ചു. രാമരാജ്യത്തിലക്കുള്ള വഴി ശിവസേന ഉപേക്ഷിച്ചുവെന്നും അധികാരത്തിനായി മുഗൾഭരണത്തെഅംഗീകരിച്ചുവെന്നുമാണ് ഇത് കാണിക്കുന്നതെന്നുംബിജെപി സംസ്ഥാന വക്താവ് കേശവ് ഉപാധ്യായപറഞ്ഞു. കോവിഡ് കണക്കിലെടുത്ത് ആഘോഷങ്ങളിൽ സാമൂഹിക അകലം പാലിക്കണമെന്ന് ബിജെപി പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഭൂമി പൂജ ആഘോഷിക്കുന്നതിൽ നിന്ന് പോലീസ് അവരെ തടയാൻ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ലഡ്ഡു വിതരണം ചെയ്യാൻ പ്രവർത്തകരെ അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. അമരാവതി, അകോള ജില്ലകളിൽ പോലീസ് പാർട്ടി പ്രവർത്തരെ ഭീഷണിപ്പെടുത്തിയതായും നാസിക്, ബീഡ്, സത്താറ, സോളാപൂർ എന്നിവിടങ്ങളിൽപ്രവർത്തകർ നടപടികൾ നേരിട്ടതായും കേശവ് പറഞ്ഞു. Content Highlights: Real nature of Shiv Sena: BJP claims police stopped celebration of Ayodhya event in parts of Maharashtra


from mathrubhumi.latestnews.rssfeed https://ift.tt/2DsC0Dw
via IFTTT