പത്തനംതിട്ട: ചിറ്റാറിൽ വനപാലകർ കസ്റ്റഡിയിലെടുത്ത ഫാം ഉടമ മത്തായിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കസ്റ്റഡിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ വനംവകുപ്പിന് വീഴ്ചയെന്ന വിലയിരുത്തലിൽ അന്വേഷണ സംഘം. കസ്റ്റഡിയിലെടുത്ത മത്തായിയുടെകുറ്റസമ്മതമൊഴി രേഖപ്പെടുത്താതെ തെളിവെടുപ്പിന് കൊണ്ടുപോയി. വനംവകുപ്പിന്റെ രേഖകളിൽ കൃത്രിമം നടത്തിയതായും സംശയമുണ്ട്. കേസുമായി ബന്ധപ്പെട്ട് ചിറ്റാർ വനം സ്റ്റേഷനിലെ രേഖകളുടെ ആദ്യഘട്ട പരിശോധന പൂർത്തിയായി. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതും ആരംഭിച്ചു. ഇതിൽ നിന്നാണ് നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്ന് മനസിലായത്. കസ്റ്റഡിയിലെടുത്ത മത്തായിയെ വനം സ്റ്റേഷനിൽ ഹാജരാക്കിയില്ല. കുറ്റസമ്മത മൊഴി രേഖപ്പെടുത്താതെയാണ് തെളിവെടുപ്പിന് വനമേഖലയിൽ കൊണ്ടുപോയത്. മത്തായിയുടെ മരണ ശേഷമാണ് മഹസർ തയ്യാറാക്കിത്തുടങ്ങിയത്.ഇതിന്റെ നടപടിക്രമങ്ങൾ തൊട്ടടുത്ത ദിവസമാണ് പൂർത്തിയായത്. 28ന് ഉച്ചകഴിഞ്ഞ് 3.30നാണ് ജനറൽ ഡയറിയിൽ കേസുമായി ബന്ധപ്പെട്ട ആദ്യ രേഖപ്പെടുത്തൽ നടക്കുന്നത്. വൈകിട്ട് 6.30ന് നടപടിക്രമങ്ങൾ പൂർത്തിയായി. എന്നാൽ മത്തായിയുടെ മരണത്തെത്തുടർന്ന് സ്ഥലത്തുനിന്ന് കടന്ന ഉദ്യോഗസ്ഥർ രാത്രി വൈകിയും ഓഫീസിൽ തിരികെയെത്തിയില്ലെന്നാണ് സൂചന. ഓഫീസ് രേഖകളും മൊഴികളും തമ്മിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ വടശ്ശേരിക്കര റേഞ്ച് ഓഫീസറെയും മത്തായിയെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥ സംഘത്തിൽപെട്ട ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ആറുപേരെയും സ്ഥലംമാറ്റി. ഭരണപരമായ കാരണങ്ങളാലാണ് സ്ഥലം മാറ്റമെന്നാണ് ഉത്തരവിലുള്ളത്. വടശ്ശേരിക്കര റേഞ്ച് ഓഫീസർ ബി. വേണുകുമാറിനെ അരിപ്പയിലെ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് മാറ്റിയത്. സംഭവത്തിനുശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തിയിരുന്നു. Content Highlighs:Farm owner death in pathanamthitta
from mathrubhumi.latestnews.rssfeed https://ift.tt/3gm9j9A
via
IFTTT