Breaking

Thursday, August 6, 2020

ജമ്മു കശ്മീര്‍ ലഫ്.ഗവര്‍ണര്‍ ജി. സി. മുര്‍മു രാജിവെച്ചു; പുതിയ സിഎജി ആയേക്കുമെന്ന് റിപ്പോര്‍ട്ട്

ശ്രീനഗർ: പ്രഥമ ജമ്മു കശ്മീർ ലഫ്റ്റനനന്റ് ഗവർണർ ജി. സി. മുർമു രാജിവെച്ചു. ജമ്മു കശ്മീരിന്റെ ലഫ്റ്റനനന്റ് ഗവർണറായി നിയമിതനായി ഒരുവർഷത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ രാജി. മുർമു അടുത്ത കംപ്ട്രോളർആൻഡ് ഓഡിറ്റർ ജനറലായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. രാജീവ് മെഹ്റിഷി വിരമിക്കുന്ന സാഹചര്യത്തിലാണ് ജി.സി. മുർമു പുതിയ സിഎജിആയി സ്ഥാനമേൽക്കുന്നത്. ബുധനാഴ്ച ഉച്ചയോടെ മുർമു ശ്രീനഗർ വിട്ടതായും വ്യാഴാഴ്ച അദ്ദേഹം ഡൽഹിയിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്. 1985 ബാച്ചിലെ ഗുജറാത്ത് കേഡർ ഐഎഎസ് ഓഫീസറായ മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും അടുത്ത് പ്രവർത്തിച്ചിട്ടുണ്ട്. ജമ്മു കശ്മീർ ലഫ്. ജറലായി നിയമിക്കപ്പെടും മുമ്പ് ധനകാര്യ മന്ത്രാലയത്തിലും പ്രവർത്തിച്ചിട്ടുണ്ട്. Content Highlights: G.C.Murmu resigns as Lieutenant-Governor of J&K


from mathrubhumi.latestnews.rssfeed https://ift.tt/3idrVJn
via IFTTT