Breaking

Wednesday, August 5, 2020

ബയ്‌റുത്തില്‍ പൊട്ടിത്തെറിച്ചത് 2750 ടണ്‍ അമോണിയം നൈട്രേറ്റ്; ചുവന്ന കൂണുപോലെ തീയും പുകയും

ബയ്റുത്ത്: ലബനനിലെ ബയ്റുത്തിൽ നടന്നഇരട്ട ബോംബ് സ്ഫോടനത്തിന്റെ ഭീകരത വെളിവാക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. 2750 ടൺ അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചതെന്നാണ് ലബനീസ് പ്രധാനമന്ത്രി ഹസൻ ദെയ്ബ് പറയുന്നത്. സ്ഫോടനം നടന്ന വെയർഹൗസുകളിലൊന്നിൽ ഇത്രയധികം അമോണിയം നൈട്രേറ്റ് സംഭരിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ ആറുവർഷമായ് വെയർഹൗസിൽ ഇത് സൂക്ഷിച്ചിരുന്നുവെന്നും കൃത്യമായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ ഇത്രയും കാലം അവ സൂക്ഷിച്ചത് അംഗീകരിക്കാനാകില്ലെന്നും ലബനീസ് പ്രധാനമന്ത്രി വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി വൈകിയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനങ്ങളിൽ 78 പേർ മരിച്ചതായാണ് റിപ്പോർട്ട്. മൂവായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.തുറമുഖത്തിനു സമീപത്തെ ബഹുനില കെട്ടിടങ്ങളിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപമുള്ള വീടുകൾക്കും സ്ഥാപനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തെത്തുടർന്ന്ബാൽക്കണികൾ തകർന്നുവീഴുകയുംജനാലകൾ പൊട്ടിച്ചിതറുകയും ചെയ്തു. ആളുകൾ ആദ്യം കരുതിയത് ശക്തമായ ഭൂചലനമാണെന്നാണ്. പിന്നീടാണ് കാര്യത്തിന്റെ ഗൗരവം മനസിലാക്കാനായതെന്ന് ദൃക്സാക്ഷികൾപറയുന്നു. രണ്ടാമത്തെ സ്ഫോടനം കൂടി നടന്നതോടെ അതിന്റെ ആഘാതം കിലോമീറ്ററുകളോളം അനുഭവപ്പെട്ടു. സ്ഫോടനം നടന്ന സ്ഥലത്ത് രക്തം തളം കെട്ടിക്കിടക്കുന്നു. ചുറ്റും തകർന്ന കെട്ടിടങ്ങുടെ അവശിഷ്ടങ്ങൾ, തീയും പുകയും. ഒരു ദൃക്സാക്ഷി ഇങ്ങനെ പറയുന്നു. This is so terrifying! The Beirut explosion from a car driving on the road next to the port#Lebanon #BeirutExplosion pic.twitter.com/p8V99136To — 𝑲𝑰𝑵𝑮 𝑭𝑨𝑹𝑻𝑶𝑴™ 👑 (@KFartom) August 4, 2020 240 കിലോമീറ്റർ അകലെയുള്ള സൈപ്രസ് ദ്വീപ് വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടുവെന്ന റിപ്പോർട്ടുകൾ സ്ഫോടനത്തിന്റെ ഉഗ്രത വെളിപ്പെടുത്തുന്നതാണ്. 1975 മുതൽ 1990 വരെ നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിന് സാക്ഷിയായവർ പോലും ഇത്തരമൊരു അവസ്ഥയെ മുമ്പ് പരിചയിച്ചിരുന്നില്ല. ആണവസ്ഫോടനം നടന്നുവെന്നാണ് കരുതിയതെന്ന് ചിലർ പറയുന്നു. സ്ഫോടനത്തെ തുടർന്ന് കൂൺ ആകൃതിയിൽ പുകയും തീയും ഉയർന്നതാണ് ഇത്തരമൊരു സംശയം ആളുകൾ പ്രകടിപ്പിക്കാൻ കാരണം. എന്നാൽ തീയുടെ നിറം ചുവന്നതായി കാണപ്പെട്ടതിനാൽ സ്ഫോടനത്തിന് കാരണം അമോണിയം നൈട്രേറ്റാണെന്ന് പിന്നീട് വിശദീകരണം വന്നു. Content Highlights:2750 Tonnes Of Ammonium Nitrate Exploded on Beirut Blasts


from mathrubhumi.latestnews.rssfeed https://ift.tt/31yCn7J
via IFTTT