ന്യൂഡൽഹി:ബംഗ്ലാദേശിൽ കുടങ്ങിക്കിടക്കുന്ന 2,680 ഇന്ത്യാക്കാരെ സംസ്ഥാനത്ത് പ്രവേശിക്കാൻ അനുവദിക്കണമെന്ന് പശ്ചിമ ബംഗാളിനോട് കേന്ദ്ര സർക്കാർ വീണ്ടും ആവശ്യപ്പെട്ടു. ആദ്യഘട്ട ലോക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് മുതൽ കുടുങ്ങിക്കിടക്കുന്ന ഇവരെ സംസ്ഥാനത്ത് പ്രവേശിക്കാൻ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാർ നേരത്ത ആവശ്യപ്പെട്ടിരുന്നു. ബംഗ്ലാദേശിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് പെട്രാപോൾ-ബെനാപോൾ ചെക്ക്പോസ്റ്റ് വഴി 2,399 പേർ രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി വിക്രം ദൊരൈസ്വാമി ചീഫ് സെക്രട്ടറി രാജിവ സിൻഹയ്ക്ക് അയച്ച കത്തിൽ ചൂണ്ടിക്കാണിച്ചു. ഫുൾബാരി അതിർത്തി വഴി 281 പേരും രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി കത്തിലുണ്ട്. ബംഗ്ലാദേശിൽ കുടുങ്ങിയ ആളുകൾ കടുത്ത ദുരിതത്തിലാണെന്നും സ്കൂൾ വരാന്തയിലോ പൊതുപാർക്കുകളിലോ അഭയം തേടിയിരിക്കുകയാണെന്നും കത്തിൽ പറയുന്നു. ബന്ധുക്കളെ കാണാനായി അയൽരാജ്യത്ത് പോയ തൊഴിലാളികളാണ് ഇവരിൽ ഭൂരിഭാഗമെന്നും കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതേസമയംകേന്ദ്രത്തിന്റെ അഭ്യർഥന സംസ്ഥാന സർക്കാർ പരിഗണിക്കുകയാണെന്നും ട്രെയിനിൽ കയറുന്നതിന് മുമ്പ് കുടുങ്ങിക്കിടക്കുന്നവരുടെ ആരോഗ്യ പരിശോധന നടത്തുന്നുവെന്ന് കേന്ദ്ര സർക്കാർ ഉറപ്പുവരുത്തണമെന്നും ബംഗാൾ പ്രതികരിച്ചു. Content Highlights: 2,600 Indians Stranded In Bangladesh, Let Them In: Centre To Bengal
from mathrubhumi.latestnews.rssfeed https://ift.tt/2XNHtMe
via
IFTTT