Breaking

Sunday, August 2, 2020

ചന്ദ്രയാന്‍-2 റോവര്‍ ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ചുവെന്ന് കണ്ടെത്തല്‍

ചെന്നൈ: ഇന്ത്യയുടെ ചന്ദ്രയാൻ -2 ദൗത്യത്തിന്റെ ഭാഗമായ പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ചുവെന്ന് നിരീക്ഷണം. ചെന്നൈ സ്വദേശിയുംഐടി വിദഗ്ധനുമായഷൺമുഖ സുബ്രമണിയനാണ് ഇത്തരമൊരു വാദം മുന്നോട്ടുവെക്കുന്നത്. ചന്ദ്രോപരിതലത്തിൽ നഷ്ടപ്പെട്ടുവെന്ന് കരുതിയ വിക്രം ലാൻഡർ, പ്രഗ്യാൻ റോവർ ഉപകരണങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ആൾ കൂടിയാണ് ഷൺമുഗ സുബ്രഹ്മണിയൻ. പ്രതീക്ഷിച്ചതിൽ നിന്ന് വിരുദ്ധമായി ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി തകർന്ന വിക്രം ലാൻഡറിൽ നിന്ന് പുറത്തുവന്ന റോവർ മീറ്ററുകളോളം സഞ്ചരിച്ചുവെന്നും എന്നാൽ ഇടിച്ചിറങ്ങിയതിന്റെ ആഘാതത്തിൽ ഇതിലെ പേലോഡുകൾ പ്രവർത്തനരഹിതമാവുകയും ചെയ്തുവെന്നാണ് ഷൺമുഖസുബ്രമണിയൻ പറയുന്നത്. 1.Debris I found was of Langumir probe from the Vikram lander 2. Debris NASA found might be from other payloads, antenna, retro braking engines, solar panels on side etc., 3. Rover has rolled out from lander & has actually travelled few metres from the surface (2/4) — Shan (Shanmuga Subramanian) (@Ramanean) August 1, 2020 വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങളിൽ ലാങ്മ്യുർ പ്രോബ് എന്ന ഉപകരണത്തെയാണ് താൻ കണ്ടെത്തിയതെന്നും നാസ കണ്ടെത്തിയത് മറ്റ് ഉപകരണങ്ങളായ ആന്റിന, റിട്രോ ബ്രേക്കിങ് എഞ്ചിൻ, സോളാർ പാനലുകൾ എന്നിവയാകാമെന്നും അദ്ദേഹം പറയുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവം സൂര്യപ്രകാശം അധികം എത്താത്ത മേഖലയാണ്. നിഴലുകൾ ധാരാളമുള്ളതിനാൽ നവംബർ 11 ന് ലാൻഡർ തകർന്നുവീണ സ്ഥലത്തിന് മുകളിൽ കൂടി കടന്നുപോയ നാസയുടെ ഉപഗ്രഹത്തിന് ഇവ കണ്ടെത്താൻ സാധിച്ചിരുന്നില്ല. സൂര്യപ്രകാശം നേരിട്ട് ഉപരിതലത്തിന് മുകളിലെത്തിയാലല്ലാതെ ഇവ കണ്ടെത്തുക അസാധ്യമായിരുന്നു. ലാൻഡർ പതിച്ച സ്ഥലം പരിഗണിച്ച് നിർദ്ദേശങ്ങൾ തുടർച്ചയായി അയയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. ഭൂമിയിൽ നിന്ന് അയയ്ക്കുന്ന സന്ദേശങ്ങൾ സ്വീകരിക്കാൻ തക്ക അകലത്തിലായിരുന്നു ലാൻഡറിന്റെ സ്ഥാനം. ഭൂമിയിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ ലാൻഡറിൽ നിന്ന് റോവറിലേക്ക് കൈമാറുകയും ചെയ്തിട്ടുണ്ടാകാം. പക്ഷെ ഭൂമിയിലെ കേന്ദ്രവുമായി തിരികെ ബന്ധപ്പെടാൻ ലാൻഡറിന് സാധിക്കാതെ പോയിട്ടുണ്ടാകാമെന്നും ഷൺമുഗ സുബ്രഹ്മണിയൻ പറയുന്നു. എങ്കിലും ലാൻഡറിൽ നിന്ന് വേർപെട്ട് റോവർ ഉപരിതലത്തിലൂടെ കുറച്ചുദൂരം സഞ്ചരിച്ചിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. Since sun is never directly above moons surface in that region, it would have been so difficult, the above image was taken on Jan4th, 2020 | The 1st image I tweeted is enlarged version of the below image (4/4) NASA map link : https://t.co/mWxuNEUKT1 pic.twitter.com/YxXZmMDWVq — Shan (Shanmuga Subramanian) (@Ramanean) August 1, 2020 Content Highlights:Pragyan rover intact on Moons surface, says Chennai techie


from mathrubhumi.latestnews.rssfeed https://ift.tt/2Dr74mG
via IFTTT