Breaking

Saturday, April 11, 2020

കോവിഡ്-19 : കേരളത്തിന്റെ മികച്ച പ്രവർത്തനങ്ങളെ പുകഴ്‌ത്തി വാഷിങ്ടൺ പോസ്റ്റ്

ന്യൂഡൽഹി: കോവിഡ്-19 വൈറസിനെതിരേ കേരളം കൈക്കൊണ്ട കരുത്തുറ്റ തീരുമാനങ്ങളും മുൻകരുതലും ചികിത്സാസജ്ജീകരണങ്ങളും അമേരിക്കയിലെ പ്രമുഖ മാധ്യമം വാഷിങ്ടൺ പോസ്റ്റും വാർത്തയാക്കി. സംസ്ഥാനത്തെ കുടിയേറ്റതൊഴിലാളികൾക്ക് താമസസൗകര്യമൊരുക്കിയതും സൗജന്യഭക്ഷണം വിതരണം ചെയ്യുന്നതുമടക്കമുള്ള വിവരങ്ങൾ വാർത്തയിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്ത ആദ്യസംസ്ഥാനമായിട്ടും കേരളത്തിൽ ഏപ്രിൽ ആദ്യവാരമായപ്പോഴേക്കും പുതിയ കേസുകളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കാനും 34 ശതമാനം പേർക്ക് രോഗമുക്തി നേടിക്കൊടുക്കാനും സംസ്ഥാനത്തിന്റെ മികച്ച പ്രവർത്തനങ്ങളിലൂടെ സാധിച്ചെന്ന് വാർത്തയിൽ വ്യക്തമാക്കുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2wvmSBT
via IFTTT