Breaking

Wednesday, October 16, 2019

സവർക്കറുടെ പേര് ഭാരതരത്‌നയ്ക്കായി നിർദേശിക്കുമെന്ന് ബി.ജെ.പി. പ്രകടനപത്രിക

മുംബൈ: ഹിന്ദുമഹാസഭാനേതാവ് വീർ സവർക്കർ, സാമൂഹിക പരിഷ്കർത്താക്കളായ മഹാത്മാ ജ്യോതി ഫുലെ, സാവിത്രിബായ് ഫുലെ എന്നിവർക്ക് ഭാരതരത്ന ബഹുമതി നൽകണമെന്ന് കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് മഹാരാഷ്ട്രാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. പുറത്തിറക്കിയ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നു. വീർ സവർക്കർക്ക് ഭാരതരത്ന നൽകണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു. ബാന്ദ്ര രംഗശ്രദ്ധ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബി.ജെ.പി. വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ പ്രകടന പത്രിക പുറത്തിറക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ, മുംബൈ ഘടകം അധ്യക്ഷൻ മംഗൾ പ്രബോധ് ലോധ എന്നിവരും പങ്കെടുത്തു. അടുത്ത അഞ്ചുവർഷം അഞ്ചുകോടി യുവാക്കൾക്ക് തൊഴിൽ നൽകുമെന്നും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ ഒരു ട്രില്യൺ ഡോളറിൽ (71 ലക്ഷം കോടി രൂപ) എത്തിക്കുമെന്നും പ്രകടനപത്രികയിലുണ്ട്. മറാത്ത്വാഡയിൽ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ 16,000 കോടിയുടെ പദ്ധതി, സംസ്ഥാനത്ത് അഞ്ചുലക്ഷം കോടിയുടെ അടിസ്ഥാനവികസന പദ്ധതികൾ എന്നീ വാഗ്ദാനങ്ങളും ബി.ജെ.പി. നൽകുന്നു. Content Highlights:Maharashtra election BJP


from mathrubhumi.latestnews.rssfeed https://ift.tt/35GlokP
via IFTTT