Breaking

Wednesday, October 16, 2019

നാസി സല്യൂട്ടും വംശീയാധിക്ഷേപവും; ഇംഗ്ലണ്ട്-ബൾഗേറിയ മത്സരം നിർത്തിവച്ചു

സോഫിയ (ബൾഗേറിയ): വംശീയാധിക്ഷേപത്തിൽ നിറംകെട്ട് ഇംഗ്ലണ്ട്-ബൾഗേറിയ മത്സരം. സോഫിയയെ ലെവ്സ്കി സ്റ്റേഡിയത്തിൽനടന്ന യൂറോകപ്പ് യോഗ്യതാറൗണ്ട് മത്സരത്തിലാണ് ഇംഗ്ലണ്ട് ടീമിലെ ഒരുസംഘം കളിക്കാർക്കെതിരേ ബൾഗേറിയൻ ആരാധകർ രൂക്ഷമായ വംശീയാധിക്ഷേപ ചാന്റുകൾ നടത്തിയത്. ഇതിനൊപ്പം നാസി സല്യൂട്ടുകളുമുണ്ടായി. അധിക്ഷേപം കനത്തതോടെ രണ്ടുതവണ മത്സരം നിർത്തിവെച്ചു. 27-ാം മിനിറ്റിൽ ഇംഗ്ലീഷ് നായകൻ ഹാരി കെയ്ൻ പരാതിപ്പെട്ടതോടെ റഫറി മത്സരം നിർത്തിവെച്ചു. സ്റ്റേഡിയത്തിൽ ഇതുസംബന്ധിച്ച് അനൗൺസ്മെന്റും നടത്തി. തുടർന്ന് കളി പുനരാരംഭിച്ചെങ്കിലും സംഭവങ്ങൾ ആവർത്തിച്ചതോടെ 43-ാം മിനിറ്റിൽ വീണ്ടും നിർത്തിവെക്കേണ്ടിവന്നു. ദീർഘനേരം ചർച്ചചെയ്തതിനുശേഷമാണ് കളി തുടങ്ങിയത്. ഇടവേളസമയത്ത് ബൾഗേറിയൻ ക്യാപ്റ്റൻ ഇവെലിൻ പോപോവ്, ആരാധകരോട് വംശീയാധിക്ഷേപം നിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബൾഗേറിയൻ പ്രധാനമന്ത്രിഇടപെട്ടു സംഭവത്തിൽ ഇടപെട്ട് ബൾഗേറിയൻ പ്രധാനമന്ത്രി ബോയ്കോ ബോറിസോവ്. ഫുട്ബോൾ യൂണിയൻ പ്രസിഡന്റ് ബോറിസ്ലാവ് മിഖയ്ലോവിനോട് രാജിവെക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. രാജിവെച്ചില്ലെങ്കിൽ ഫുട്ബോൾ യൂണിയനുമായുള്ള ബന്ധം മരവിപ്പിക്കുമെന്നും ഫണ്ട് തടയുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വംശീയാധിക്ഷേപത്തിൽ മാച്ച് റഫറിയുടെ റിപ്പോർട്ടിന് കാത്തിരിക്കുകയാണെന്ന് യുവേഫ വ്യക്തമാക്കി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന. Content Highlights:England-Bulgaria Euro Cup match, racist abuse, Nazi Salute


from mathrubhumi.latestnews.rssfeed https://ift.tt/2nSVklC
via IFTTT