മുംബൈ: മറ്റൊരു മലയാളി കൂടി ബി.സി.സി.ഐ.യുടെ അമരത്തേയ്ക്ക്. കേരള ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷൻ ജയേഷ് ജോർജാണ് ബി.സി.സി.ഐ.യുടെ ജോ സെക്രട്ടറിയാകാൻ ഒരുങ്ങുന്നത്. ജയേഷ് തിങ്കളാഴ്ച മൂന്ന് മണിക്ക് നാമനിർദേശപത്രിക സമർപ്പിക്കും. ജോയന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക്ജയേഷിന് എതിരുണ്ടാകൻ വഴിയില്ലെന്നാണ് അറിയുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ബി.സി.സി.ഐ. പ്രസിഡന്റായേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. മുൻ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേൽ പ്രസിഡന്റ് സ്ഥാനത്തെത്തുമെന്നായിരുന്നു നേരത്തേ അഭ്യൂഹമുയർന്നിരുന്നത്. എന്നാൽ ഞായറാഴ്ച രാത്രി മുംബൈയിൽ നടന്ന ബി.സി.സി.ഐ. യോഗത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേര് ഐകകണ്ഠ്യേന നിർദേശിക്കപ്പെട്ടെന്നാണ് അറിയുന്നത്. നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാണ് ഗാംഗുലി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ പുതിയ സെക്രട്ടറിയും അരുൺ ധുമാൽ ട്രഷററും ആയേക്കും. മുൻ ബി.സി.സി.ഐ. പ്രസിഡന്റും കേന്ദ്ര ധനകാര്യസഹമന്ത്രിയുമായ അനുരാഗ് ഠാക്കൂറിന്റെ സഹോദരനാണ് അരുൺ ധുമാൽ. എസ്.കരുണാകരൻ നായർ, ടി.സി.മാത്യു എന്നിവരാണ് ഇതിന് മുൻപ് ബി.സി.സി.ഐയിൽ ഭാരവാഹികളായ മലയാളികൾ. കെ.സി.എയുടെ ജോ. സെക്രട്ടറി, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ളജയേഷ് ജോർജ് നേരത്തെ രണ്ടു തവണ ഇന്ത്യ എ ടീമിന്റെ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. Content Highlights:Sourav Ganguly set to be the next BCCI chief Jayesh George May Become Joint Secretary
from mathrubhumi.latestnews.rssfeed https://ift.tt/2pmiRvm
via
IFTTT