കൊച്ചി: സിബിഐ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ ദുരവസ്ഥ കേരളാ ഹൈക്കോടതി ഓർമ്മിപ്പിച്ചു. പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ പ്രതിയായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിനും മറ്റും ജാമ്യം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി പി.ചിദംബരത്തിന്റെ കേസിലെ ഡൽഹി ഹൈക്കോടതി വിധിയും ഉദ്ധരിച്ചത്. വൈററ് കോളർ ക്രിമിനലുകൾ കോടിക്കണക്കിന് തുക പൊതുഖജനാവിന് നഷ്ടമുണ്ടാക്കുന്നതിനാൽ അതീവ ഗൗരവത്തോടെ ഇവരുടെ ജാമ്യഹർജികൾ പരിഗണിക്കണമെന്നാണ് സുപ്രീം കോടതി നിരവധി വിധികളിൽ നിർദേശിച്ചിട്ടുള്ളതെന്ന് വിജിലൻസ് പ്രോസിക്യൂട്ടർ ഹൈക്കോടതിയെ ബോധിപ്പിച്ചു. അവയും ചിദംബരത്തിന്റെ കേസിലെ ഡൽഹി ഹൈക്കോടതി വിധിയും കേരളാ ഹൈക്കോടതി ഈ അവസരത്തിൽ ചൂണ്ടിക്കാട്ടി. ചിദംബരത്തിന് ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. കോടികളുടെ അഴിമതിക്കേസിൽ പി ചിദംബരത്തിന് എതിരെയാണ് സിബിഐ അന്വേഷിക്കുന്നത്. ഇത്തരം പ്രതികൾ ആഴത്തിലുള്ള ഗൂഢാലോചന നടത്തിയിരിക്കുമെന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടിട്ടുള്ളത്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കുറ്റത്തിനും വിജിലൻസ് കുറ്റപത്രം നൽകിയിട്ടുള്ള ഉദ്യോഗസ്ഥനാണ് സൂരജ് എന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യങ്ങൾ വിലയിരുത്തിയാണ് പ്രതിക്ക് ജാമ്യം നിഷേധിച്ചത്. ജാമ്യത്തിനായി സൂരജ് വീണ്ടും നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാറിന്റെ വിശദീകരണം തേടിയിട്ടുണ്ട്. Content Highlights: White collar criminals looted public money
from mathrubhumi.latestnews.rssfeed https://ift.tt/2pqgjwA
via
IFTTT