Breaking

Saturday, October 19, 2019

കൂടത്തായ് കൊലപാതക പരമ്പര: താന്‍ നിരപരാധിയെന്ന് പ്രജികുമാര്‍

കോഴിക്കോട്: താൻ നിരപരാധിയാണെന്ന് കൂടത്തായി കേസിലെ മൂന്നാം പ്രതി പ്രജികുമാർ. ജയിലിൽ നിന്ന് ഇറക്കുമ്പോഴാണ് പ്രജികുമാർ മാധ്യമങ്ങളോട് നിരപരാധിയാണെന്ന് പ്രതികരിച്ചത്. നേരത്തെയും പ്രജികുമാർ താൻ നിരപരാധിയാണെന്നും കൊലപാതകങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്നും പ്രതികരിച്ചിരുന്നു. പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞ് മാത്യുവാണ് തന്റെ കൈയിൽ നിന്ന് സയനൈഡ് വാങ്ങിയതെന്ന് പ്രജികുമാർ നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പ്രജികുമാർ പറയുന്നതിലെ പൊരുത്തക്കേടുകൾ അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഒട്ടേറെപ്പേർക്ക് ഇയാൾ സയനൈഡ് നൽകിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മാത്യുവുമായി ദീർഘനാളായി ബന്ധമില്ലായിരുന്നുവെന്ന് പറഞ്ഞ പ്രജികുമാർ കേസിൽ അറസ്റ്റിലാകുന്നതിന് മുമ്പ് ഒരുമണിക്കൂറോളം മാത്യുവുമായി സംസാരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. Content Highlight: Koodathayi case accused Prajikumar responded to the media


from mathrubhumi.latestnews.rssfeed https://ift.tt/2Msbagy
via IFTTT