കണ്ണൂർ: സിനിമാനടി സനുഷയുടെ സഹോദരനും ബാലനടനുമായ സനൂപ് സന്തോഷിന്റെപേരിൽ വ്യാജ വാട്സാപ്പ് അക്കൗണ്ടുണ്ടാക്കി നടികളെ മൊബൈലിൽ വിളിച്ച് സംസാരിച്ചയാൾ പിടിയിൽ. കണ്ണൂർ ടൗൺ സി.ഐ. പ്രദീപ് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി മലപ്പുറം പൊന്നാനി സ്വദേശി രാഹുൽ (22) പിടിയിലായത്. സനൂപിന്റെ പിതാവ് സന്തോഷ് ആണ് പരാതി നൽകിയത്. സഹോദരൻ വിളിച്ച് സംസാരിക്കുന്നതായും മറ്റു നടികളുടെ നമ്പർ ചോദിക്കുന്നതായും സനുഷയോട് പല നടികളും പറഞ്ഞതാണ് സംശയത്തിനിടയാക്കിയത്. നടികളോട് അവരുടെ പല്ലുകളെക്കുറിച്ച് സംസാരിക്കുന്നത് ഇയാളുടെ ശീലമാണ്. വാട്സാപ്പ് അക്കൗണ്ടിൽ സനുഷയോടൊപ്പമുള്ള സനൂപിന്റെ ഫോട്ടോയാണ് പ്രൊഫൈൽ ആക്കിയിരുന്നത്. രണ്ടുവർഷംമുമ്പ് കൈക്കലാക്കിയ മറ്റാരുടെയോ സിം ആണ് പ്രതി ഉപയോഗിച്ചത്. മലപ്പുറത്തെ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. നടികളോട് മോശമായി പെരുമാറിയതായി പരാതികളില്ല. മഞ്ജു പിള്ള, റിമി ടോമി തുടങ്ങിയവരെയാണ് അവസാനം വിളിച്ചത്. ടൗൺ എസ്.ഐ. ബി.എസ്. ബാവിഷും സി.പി.ഒ. ബാബു പ്രസാദും അന്വേഷണസംഘത്തിലുണ്ട്. Content Highlights :youth arrested for molesting ladies fake account in the name of sanoop santhosh sanushas brother
from mathrubhumi.latestnews.rssfeed https://ift.tt/2J4tNFc
via
IFTTT