വടകര: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവും ഇദ്ദേഹത്തിന്റെ പിതാവ് സക്കറിയാസും ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച രാവിലെ വടകര എസ് പി ഓഫീസിലെത്തി. നേരത്തെ അന്വേഷണസംഘം ഷാജുവിനെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെയും മകൾ ആൽഫൈന്റെയും മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും വ്യാജ ഒസ്യത്ത് തയ്യാറാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇവരോട് ചോദിക്കും. സിലിയെ മൂന്നുവട്ടം കൊലപ്പെടുത്താൻ ശ്രമിച്ച കാര്യം ഷാജുവിന് അറിയാമായിരുന്നെന്ന് നേരത്തെ അന്വേഷണ സംഘത്തിന് ജോളി മൊഴി നൽകിയിരുന്നു. ഇക്കാര്യങ്ങളുംഅന്വേഷണസംഘം ഇവരോട് ആരായും. അതേസമയം കൂടത്തായി കൊലപാതക പരമ്പര കേസിലെ പരാതിക്കാരൻ റോജോ അമേരിക്കയിൽനിന്ന് നാട്ടിലെത്തി. തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ റോജോയെ പോലീസ് വൈക്കത്തെ വീട്ടിലെത്തിച്ചു. കൂടത്തായി കേസിലെ അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരമാണ് റോജോ നാട്ടിലെത്തിയത്. content highlights:koodathai murder case shaju and father reaches sp office for questioning
from mathrubhumi.latestnews.rssfeed https://ift.tt/2q3T7nZ
via
IFTTT