ന്യൂഡൽഹി: മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളിൽ ഇന്ത്യയിലേക്കും ലോകത്തേക്കും മഹാത്മാ ഗാന്ധി വീണ്ടും അവതരിക്കേണ്ടതുണ്ടെന്ന് ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ. മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചലച്ചിത്ര താരങ്ങളുമായിനടത്തിയകൂടിക്കാഴ്ചയിലാണ് ഷാരൂഖ് ഖാൻ ഇങ്ങനെ പറഞ്ഞത്. നാം ശുദ്ധിയുള്ളവരായിരിക്കണമെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ, നിങ്ങൾ (നരേന്ദ്ര മോദി) സ്വച്ഛ് അഭിയാനിലൂടെ വീണ്ടും അവതരിപ്പിച്ചു. നാമെല്ലാവരും അതിനെക്കുറിച്ച് അറിഞ്ഞു. കൂടുതൽ അവബോധമുണ്ടാക്കാനായി. നല്ലൊരു ആശയമാണത്. അതുകൊണ്ടുതന്നെമഹാത്മാഗാന്ധി വീണ്ടും അവതരിക്കണമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. മാറുന്ന ലോകത്ത് ഗാന്ധിജി 2.0 യുടെ ആവശ്യമുണ്ടെന്നും ഷാരൂഖ് ഖാൻ പരിപാടിക്കിടെ പറഞ്ഞു. Content Highlights:Gandhi 2.0 Needed as World is Changing, Says Shah Rukh Khan
from mathrubhumi.latestnews.rssfeed https://ift.tt/33Nwfrz
via
IFTTT