Breaking

Sunday, October 20, 2019

ഓര്‍ത്തഡോക്‌സ് സഭാ മേലധ്യക്ഷന്റെ ചിത്രത്തിനൊപ്പം ഫോട്ടോ; പിന്നില്‍ സി.പി.എമ്മെന്ന് സുരേന്ദ്രന്‍

കോന്നി: ഓർത്തഡോക്സ് സഭാ മേലധ്യക്ഷന്റെ ചിത്രങ്ങൾ തന്റെ ചിത്രങ്ങൾക്കൊപ്പം ചേർത്തുവെച്ച് വ്യാജപ്രചരണം നടത്തുന്നത് സി.പി.എം. സൈബർസംഘങ്ങളാണെന്ന് കോന്നിയിലെ എൻ.ഡി.എ സ്ഥാനാർഥി കെ സുരേന്ദ്രൻ. പ്രമുഖ സി.പി.എം. നേതാവാണ് ഇതിനു പിന്നിൽ. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. പരാജയഭീതി പൂണ്ട മുന്നണികൾ, പ്രത്യേകിച്ച് സി.പി.എമ്മിന്റെ സൈബർ സംഘങ്ങൾ ബാവാ തിരുമേനിയുടെയും എന്റെയും ചിത്രങ്ങൾവെച്ച് വീഡിയോ ഇറക്കി കൊണ്ടിരിക്കുകയാണ്. എന്നിട്ട് എനിക്കെതിരെ പരാതിയും നൽകി കൊണ്ടിരിക്കുന്നു. ഞങ്ങൾ ജയിക്കാൻ പോകുന്ന മണ്ഡലത്തിൽ ഞങ്ങൾ തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കില്ലല്ലോ. വിശ്വാസികൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ശ്രമമാണ്. പരാജയഭീതി പൂണ്ട സി.പി.എം. സൈബർ സംഘവും യു.ഡി.എഫുമാണ് ഇതിനു പിന്നിൽ. സി.പി.എമ്മിന്റെ ഒരു പ്രമുഖനേതാവിന്റെ പ്രൊഫൈലിൽനിന്നാണ് ഈ വീഡിയോ ആദ്യം പുറത്തുവന്നിട്ടുള്ളത്- സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വിജയപ്രതീക്ഷയുണ്ട്. അടൂർ പ്രകാശ് ചില കാര്യങ്ങൾ തുടങ്ങിവെച്ചിട്ടുണ്ട്. അത് പൂർത്തിയാക്കണമെങ്കിൽ കേന്ദ്രസഹായം ആവശ്യമായി വരും. മതന്യൂനപക്ഷങ്ങളുടെ അനുഭാവം ലഭിക്കുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. content highlights:surendran on photo with orthodox church leader


from mathrubhumi.latestnews.rssfeed https://ift.tt/33KEDYQ
via IFTTT