കൊൽത്തത്ത: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം കരസ്ഥമാക്കിയ ഇന്ത്യൻ വംശജൻ അഭിജിത് ബാനർജിയെ പരഹിസിച്ചുകൊണ്ടുള്ള ബിജെപി നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു. ബിജെപി ദേശീയ സെക്രട്ടറിയും പശ്ചിമ ബംഗാൾ പാർട്ടി മുൻ അധ്യക്ഷനുമായ രാഹുൽ സിൻഹയാണ് അഭിജിത് ബാനർജിയെ പരിഹസിച്ച്പരാമർശം നടത്തിയത്. രണ്ടാമത്തെ ഭാര്യമാർ വിദേശികളായിട്ടുള്ളവർക്കാണ് കൂടുതലും നൊബേൽ സമ്മാനം ലഭിക്കുന്നത്. രണ്ടാമത്തെ ഭാര്യയായി ഒരു വിദേശിയെ ലഭിക്കുന്നത് നൊബേൽ നേടുന്നതിനുള്ള ഒരു മാനദണ്ഡമാണോ... തുടങ്ങിയ പരാമശങ്ങളാണ് സിൻഹ നടത്തിയത്. അഭിജിത് ബാനർജിക്കെതിരെ നേരത്തെ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും രംഗത്തെത്തിയിരുന്നു. അഭിജിത് ബാനർജിയുടെ ന്യായ് പദ്ധതി ഇന്ത്യയിലെ ജനങ്ങൾ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം ഇടത് പക്ഷക്കാരനാണെന്നുമാണ് ഗോയൽ പറഞ്ഞത്. ഗോയൽ പറഞ്ഞത് ശരിയാണ്, ഇത്തരം ആളുകൾ ഇടതുപക്ഷ നയങ്ങൾ സാമ്പത്തിക ശാസ്ത്രത്തിൽ വിതറും. ഇടതുപക്ഷ പാതയിലൂടെ സാമ്പത്തിക ഘടന പ്രവർത്തിപ്പിക്കണമെന്ന് അവർ ആഗ്രഹിക്കും. എന്നാൽ ഇടതുപക്ഷ നയങ്ങൾ രാജ്യത്ത് അനാവശ്യമായി മാറിയിരിക്കുന്നുവെന്നും സിൻഹ കൂട്ടിച്ചേർത്തു. ഫ്രഞ്ച്-അമേരിക്കൻ സാമ്പത്തിക വിദഗ്ദ്ധയായ എസ്താർ ഡഫ്ലോ, അമേരിക്കൻ പ്രഫസർ മിഷേൽ ക്രെമർ എന്നിവർക്കൊപ്പമാണ് അഭിജിത് ബാനർജി ഈ വർഷത്തെ നൊബേൽ പുരസ്കാരം പങ്കിട്ടത്. എസ്താർ ഡഫ്ലോ അഭിജിത് ബാനർജിയുടെ രണ്ടാം ഭാര്യയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ഇടംപിടിച്ച സാമൂഹ്യക്ഷേമ പദ്ധതിയായ മിനിമം ഇൻകം ഗ്യാരണ്ടി പദ്ധതി (ന്യായ്)യുടെ മുഖ്യ ഉപദേഷ്ടാവായിരുന്നു അഭിജിത് ബാനർജി. Content Highlights:Is Foreign Wife Criterion for Nobel Prize?BJPs Rahul Sinha Mocks Abhijit Banerjee
from mathrubhumi.latestnews.rssfeed https://ift.tt/2VV0Oc0
via
IFTTT