ന്യൂഡൽഹി: മഹാരാഷ്ട്ര, ഹരിയാണ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 288 സീറ്റുകളുള്ള മഹാരാഷ്ട്രയിൽ ഭരണത്തുടർച്ചയാണ് ബി.ജെപി- ശിവസേനയും ലക്ഷ്യം വെക്കുന്നത്.90 നിയമസഭാ സീറ്റുകളാണ് ഹരിയാണയിലുള്ളത്. മനോഹർലാൽ ഘട്ടറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി.സർക്കാറാണ് ഹരിയാണ ഭരിക്കുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ഭാര്യ കാഞ്ചനും വോട്ട് രേഖപ്പെടുത്തിയതിനു ശേഷം. കർണാടക നിയമസഭയിലെ 15 സീറ്റുകളിലും ഉത്തർ പ്രദേശ് നിയമസഭയിലെ പതിനൊന്ന് സീറ്റുകളിലും ഇന്നാണ് ഉപതിരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിലെ 288 സീറ്റുകളിൽ 150 ഇടത്ത് ബി.ജെ.പിയും 124സീറ്റുകളിൽ ശിവസേനയും മത്സരിക്കുന്നു. ബാക്കിയുള്ളിടത്ത് മറ്റ് സഖ്യകക്ഷികളും മത്സരിക്കുന്നു. 146 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. 117 സീറ്റുകളിൽ എൻ.സി.പിയും മത്സരരംഗത്തുണ്ട്. ഏകദേശം 225സീറ്റുകളിൽ ബി.ജെ.പി. ശിവസേനാ സഖ്യം വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ മുംബൈയിൽ പറഞ്ഞു. പ്രതിപക്ഷത്തിന് വിശ്വാസ്യത നഷ്ടമായെന്നും അവർ മത്സരരംഗത്ത് ഒരിടത്തുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾ മോദിക്കും ഫഡ്നാവിസിനുമൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.സി.പി നേതാവ് സുപ്രിയ സുലെ ബാരാമതിയിൽ വോട്ട് രേഖപ്പെടുത്തി. സുപ്രിയയുടെ അടുത്തബന്ധുവും എൻ.സി.പി. നേതാവുമായ അജിത് പവാറാണ് ബരാമതിയിൽ മത്സരിക്കുന്നത്. ഗോപീചന്ദ് പദൽക്കറാണ് അജിത് പവാറിന്റെ എതിരാളി. ഹരിയാണയിൽ പി.സി.സി. അധ്യക്ഷ കുമാരി സെൽജ, യശോദാ പബ്ലിക് സ്കൂളിലെ 103-ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഒളിമ്പിക്സ് മെഡൽ ജേതാവും ബി.ജെ.പി. സ്ഥാനാർഥിയുമായ യോഗേശ്വർ ദത്ത് സോണിപത്തിൽ വോട്ട് രേഖപ്പെടുത്തി. കോൺഗ്രസ് നേതാവായ കൃഷൻ ഹൂഡയ്ക്കെതിരെയാണ് യോഗേശ്വർ മത്സരിക്കുന്നത്. യോഗേശ്വർ ദത്ത് വോട്ട് രേഖപ്പെടുത്തിയതിനു ശേഷം content highlights:poling started in maharashtra and haryana assembly election
from mathrubhumi.latestnews.rssfeed https://ift.tt/31DuoUU
via
IFTTT