ന്യൂഡൽഹി: വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കാൻ കേന്ദ്ര നീക്കം. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലാണ് കേന്ദ്രമന്ത്രി ആർകെ സിങ് നിലപാട് കടുപ്പിച്ചത്. കേന്ദ്രനിർദേശത്തോട് കേരളത്തിന്റെ വിയോജിപ്പ് തുടരുകയാണ്. ഇത്തവണ ചേർന്ന യോഗത്തിലും സ്വാകാര്യവത്കരിക്കാനുള്ളകേന്ദ്രനിർദേശത്തോടുഅനുകൂല നിലപാടല്ല കേരളം സ്വീകരിച്ചത്. വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കുന്നത് കേന്ദ്രസർക്കാരിന്റെ ദീർഘനാളായുള്ള ആവശ്യമാണ്. കഴിഞ്ഞ 11, 12 തിയ്യതികളിൽ ചേർന്ന സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിൽ കേന്ദ്രസർക്കാർനിലപാട് ആവർത്തിച്ചു. "സംസ്ഥാന വൈദ്യുതി ബോർഡുകൾ സ്വാകാര്യ ഏജൻസികൾക്ക് വൈദ്യുതി മൊത്ത വിതരണം നടത്തുക. ഒരു മേഖലയിൽ മൂന്നോ നാലോ ഏജൻസികളെ ചുമതലപ്പെടുത്തുക. അവർ ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കും", കേന്ദ്ര വൈദ്യുതി മന്ത്രി ആർകെ സിങ് തീരുമാനം ആവർത്തിച്ചു. വിതരണ ശൃംഖല സ്വാകാര്യവത്കരിക്കുന്നത് തോന്നുംപോലെയുള്ള ചാർജ്ജ് വർധനവിന് വഴിവെക്കും. എന്നാൽ മെച്ചപ്പെട്ട സേവനം ലഭിക്കുമെന്നാണ് സർക്കാരിന്റെ വാദം. തിരഞ്ഞെടുപ്പ്പ്രചരണത്തിലായതിനാൽ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി യോഗത്തിൽ പങ്കെടുത്തില്ല. സംസ്ഥാന സർക്കാർപ്രതിനിധികൾ കേന്ദ്ര നിർദേശത്തോടുള്ള എതിർപ്പ് പ്രകടിപ്പിച്ചു.എന്നാൽ വിതരണ മേഖലയിലെ സ്വാകാര്യവത്കരത്തിന് നിയമനിർമ്മാണം വന്നാൽ കേരളത്തിനും മാറിനിൽക്കാനാവില്ല. വിതരണ മേഖലയിൽ കെഎസ്ഇബിക്കുള്ള നിയന്ത്രണംനഷ്ടപ്പെടുന്നത് കേരളത്തിലെ ഗുണഭോക്താക്കൾക്ക് ഗുണകരമാവില്ല. content highlights:Privatisation of electricity distribution
from mathrubhumi.latestnews.rssfeed https://ift.tt/2IS352A
via
IFTTT