ന്യൂഡൽഹി:സൈനിക് സ്കൂളുകളിൽ പെൺകുട്ടികൾക്ക്പ്രവേശനം നൽകാനുള്ള നിർദ്ദേശത്തിന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അംഗീകാരം നൽകി. 2021-22 അധ്യയന വർഷം മുതൽ വിവിധ ഘട്ടങ്ങളായാകും ഇത് നടപ്പാക്കുക. രണ്ട് വർഷം മുമ്പ് മിസോറാമിലെ ചിങ്ചിപ്പിലെ സൈനിക് സ്കൂളിൽ പരീക്ഷണാടിസ്ഥാടിസ്ഥാനത്തിൽ പെൺകുട്ടികളെ പ്രവേശിപ്പിച്ചിരുന്നു. ഇതിന്റെ വിജയത്തെ തുടർന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. പദ്ധതി സുഗമമായി നടപ്പാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സൈനിക് സ്കൂളുകളിൽ മതിയായ വനിതാ ജീവനക്കാരെയും ലഭ്യമാക്കാൻ പ്രതിരോധ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ലിംഗസമത്വം, സായുധ സേനയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുക, കേന്ദ്രസർക്കാരിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ മുദ്രാവാക്യം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് തീരുമാനം. രാജ്യത്താകമാനം 33 സൈനിക് സ്കൂളുകളാണുള്ളത്. കേന്ദ്രസർക്കാർ 2017ൽ നടത്തിയ പൈലറ്റ് പ്രോജക്ടിലാണ് ആറ് പെൺകുട്ടികൾക്ക് പ്രവേശനം നൽകിയത്. നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക് വനിതാ കേഡറ്റുകളെ ഉൾപ്പെടുത്തുന്നതിനുള്ള ആദ്യപടിയായാണ് സൈനിക് സ്കൂളുകളിൽ പെൺകുട്ടികളെ പ്രവേശിപ്പിക്കുന്നത്. Content Highlights: Defence Minister Gives Nod For Girls Admission in Sainik Schools
from mathrubhumi.latestnews.rssfeed https://ift.tt/35Qaedl
via
IFTTT