Breaking

Saturday, October 19, 2019

ആസ്‌ബെസ്‌റ്റോസ് സാന്നിധ്യം: 33,000 ടിന്‍ ബേബി പൗഡര്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തിരിച്ചുവിളിക്കും

വാഷിങ്ടൺ: യു എസിൽ വിറ്റ 33,000 ത്തോളം ടിൻ ബേബി പൗഡർ തിരിച്ചുവിളിക്കാനൊരുങ്ങി ജോൺസൺ ആൻഡ് ജോൺസൺ. യു എസ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ, ഓൺലൈൻ വഴി വിറ്റ ഒരു ടിന്നിലെ പൗഡറിൽ ആസ്ബെസ്റ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് നടപടി. വിറ്റ പൗഡർ തിരിച്ചുവിളിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ ജോൺസൺ ആൻഡ് ജോൺസണിന്റെ ഓഹരിയിൽ വൻ ഇടിവുണ്ടായി. ഇതാദ്യമായാണ് വിറ്റഴിച്ച പൗഡർ ജോൺസൺ ആൻഡ് ജോൺസൺ തിരിച്ചുവാങ്ങുന്നത്. കാൻസറിനു കാരണമായേക്കാവുന്ന പദാർഥമാണ് ആസ്ബെസ്റ്റോസ്. ബേബി പൗഡർ ഉൾപ്പെടെയുള്ള പൗഡർ ഉൽപന്നങ്ങൾ കാൻസറിന് കാരണമായെന്ന് ആരോപിച്ച് 15,000ൽ അധികം കേസുകളാണ് ഉപഭോക്താക്കൾ ജോൺസൺ ആൻഡ് ജോൺസണിനെതിരെ നൽകിയിട്ടുള്ളത്. content highlights:johnson and johnson to recall baby powder after asbestos presence in sample


from mathrubhumi.latestnews.rssfeed https://ift.tt/2MXiYpB
via IFTTT