Breaking

Tuesday, October 15, 2019

ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരം രണ്ടുപേര്‍ക്ക്; നിയമാവലി മറികടന്ന് പുരസ്‌കാരനിര്‍ണയം

ലണ്ടൻ: ഈ വർഷത്തെ ബുക്കർ പുരസ്കാരം രണ്ടുപേർ പങ്കിട്ടു. കനേഡിയൻ എഴുത്തുകാരിയായ മാർഗരറ്റ് അറ്റ്വുഡും ബ്രിട്ടീഷ് എഴുത്തുകാരി ബെർനഡൈൻ ഇവരിസ്റ്റോയുമാണ് ബുക്കർ പ്രൈസിന് അർഹരായത്. ഒരിക്കലും പുരസ്കാരം പങ്കിടരുതെന്ന ബുക്കർ പ്രൈസ് നിയമാവലി മറികടന്നാണ് വിധികർത്താക്കൾ ഇത്തവണ പുരസ്കാരം രണ്ടുപേർക്കായി നൽകിയത്. സമ്മാനത്തുകയായ 50000 പൗണ്ട്(ഏകദേശം 44 ലക്ഷത്തോളം രൂപ) ഇരുവരും പങ്കിട്ടെടുക്കും. ദി ടെസ്റ്റമെന്റ് എന്ന് കൃതിയാണ് 79-കാരിയായ മാർഗരറ്റ് അറ്റ് വുഡിനെ പുരസ്കാരത്തിന് അർഹയാക്കിയത്. ബുക്കർ പ്രൈസ് നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന നേട്ടവും ഇതോടെ മാർഗരറ്റ് അറ്റ്വുഡിന്റെ പേരിലായി. ഗേൾ,വിമൻ,അദർ എന്ന കൃതിയാണ് ബെർനഡൈൻ ഇവരിസ്റ്റോയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്. ബുക്കർ പ്രൈസ് നേടുന്ന ആദ്യ കറുത്തവർഗക്കാരിയും കൂടിയാണ് ബെർനഡൈൻ ഇവരിസ്റ്റോ. ബ്രിട്ടീഷ് ഇന്ത്യൻ നോവലിസ്റ്റായ സൽമാൻ റുഷ്ദിയും അവസാന പട്ടികയിൽ ഇടം നേടിയിരുന്നു. Content Highlights:booker prize 2019 for margaret atwood bernardine evarist


from mathrubhumi.latestnews.rssfeed https://ift.tt/33AIkA3
via IFTTT