ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താനിരുന്ന തുർക്കി സന്ദർശനം വേണ്ടെന്നുവെച്ചതായി റിപ്പോർട്ട്. കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് തുർക്കി പ്രസിഡന്റ് റെജപ് തയ്യിപ് ഉർദുഗാൻ യു എൻ ജനറൽ അസംബ്ലിയിൽ നടത്തിയ ചില പരാമർശങ്ങൾക്കു പിന്നാലെയാണിത്. ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച ഉർദുഗാൻ, പാകിസ്താനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.നീതി, ധർമം എന്നിവയുടെ അടിസ്ഥാനത്തിലുള്ള ചർച്ചയാണ് കശ്മീരിലെ പ്രശ്നപരിഹാരത്തിന് അനിവാര്യമെന്നും അല്ലാതെ സംഘർഷമല്ലെന്നുമായിരുന്നു ഉർദുഗന്റെ പ്രസ്താവന. ദക്ഷിണേഷ്യയുടെ സ്ഥിരതയെയും അഭിവൃദ്ധിയെയും കശ്മീർ വിഷയത്തിൽനിന്ന് വേർപെടുത്താനാവുന്നതല്ലെന്നും ഉർദുഗാൻ പറഞ്ഞിരുന്നു. ജപ്പാനിലെ ഒസാകയിൽ ജൂൺ അവസാനത്തോടെ നടന്ന മോദി-ഉർദുഗാൻ കൂടിക്കാഴ്ചയിലാണ് മോദിയുടെ തുർക്കി സന്ദർശനത്തെ കുറിച്ചുള്ള കാര്യങ്ങൾ തീരുമാനിക്കപ്പെട്ടത്. ഈ വർഷം അവസാനത്തോടെ മോദി തുർക്കി സന്ദർശിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.സിറിയയിൽ തുർക്കി നടത്തിയ സൈനിക നടപടികളെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ രംഗത്തെത്തിയതും ഉർദുഗന്റെ നടപടിയോടുള്ള അതൃപ്തി പ്രകടിപ്പിക്കാനാണെന്നാണ് ഔദ്യോഗികവൃത്തങ്ങൾ നൽകുന്ന സൂചന. content highlights:prime minister narendra modis visit to turkey cancels says report
from mathrubhumi.latestnews.rssfeed https://ift.tt/2J4CrTW
via
IFTTT