ശ്രീനഗർ:അതിർത്തിയിൽവീണ്ടുംപാകിസ്താന്റെ വെടിനിർത്തൽ കരാർലംഘനം. രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. നാട്ടുകാരനായ ഒരാളുംപാക് സൈന്യത്തിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു.മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കുപ്വാര ജില്ലയിൽ തങ്ധാർ മേഖലയിലാണ് വെടിവെപ്പുണ്ടായത്. ഇവിടുത്തെ നിരവധി വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. നുഴഞ്ഞുകയറ്റക്കാർക്ക് സൗകര്യം ഒരുക്കുന്നതിനു വേണ്ടിയാണ്പാകിസ്താൻ വെടിവെപ്പ് നടത്തുന്നതെന്ന് സൈന്യം ചൂണ്ടിക്കാട്ടി. ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ആഴ്ച നിയന്ത്രണ രേഖയിൽബരാമുള്ളയിലും രജൗറിയിലുമായി പാക് വെടിവെപ്പിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു. Content Highlights:Two soldiers, civilian killed in ceasefire violation by Pak troops in Jammu and kashmir
from mathrubhumi.latestnews.rssfeed https://ift.tt/31sUae7
via
IFTTT