ന്യൂഡൽഹി: തേജസ് എക്സ്പ്രസിൽശനിയാഴ്ച ലഖ്നൗവിൽനിന്നും ഡൽഹിയിലേക്കും തിരിച്ചുംയാത്ര നടത്തിയഎല്ലാവർക്കും റെയിൽവേ 250രൂപവീതം നഷ്ടപരിഹാരം നൽകും. ഇരു ദിശകളിലേക്കുമായി രണ്ട് മണിക്കൂറോളംട്രെയിൻ വൈകിയതിനെതുടർന്നാണിത്. ഇന്ത്യൻ റെയിൽവേയുടെ ആദ്യ സ്വകാര്യ ട്രെയിനാണ് തേജസ് എക്സ്പ്രസ്. ലഖ്നൗവിൽ നിന്ന് ഡൽഹിയിലേക്ക് 451 യാത്രക്കാരും ഡൽഹിയിൽ നിന്ന് ലഖ്നൗവിലേക്ക് 500 ഓളം യാത്രക്കാരുമാണ് ശനിയാഴ്ചസഞ്ചരിച്ചത്. ഇതാദ്യമായാണ്ഇന്ത്യൻ റെയിൽവെക്ക് ട്രെയിൻ വൈകിയതിനെ തുടർന്ന് മുഴുവൻ യാത്രക്കാർക്കും നഷ്ടപരിഹാരംനൽകേണ്ടി വരുന്നത്.എല്ലാവർക്കും 250 രൂപ വീതം നൽകുമെന്ന് ഐ.ആർ.സി.ടി.സി അറിയിച്ചു. നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിനായി എല്ലാ യാത്രക്കാരുടേയും മൊബൈൽ ഫോണുകളിലേക്ക് ലിങ്ക് അയച്ചിട്ടുണ്ടെന്നും അതിൽ ക്ലിക്ക് ചെയ്യുന്നവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും ഐആർസിടിസി റീജണൽമാനേജർ അശ്വിനി ശ്രിവാസ്തവ പറഞ്ഞു. ശനിയാഴ്ച ലഖ്നൗവിൽ നിന്ന് 6.10-ന് പുറപ്പെടേണ്ട ട്രെയിൻ 8.55 നാണ് പുറപ്പെട്ടത്. 12.25-ന് ഡൽഹിയിൽ എത്തേണ്ട ട്രെയിൻ 3.40-നാണ് എത്തിച്ചേർന്നത്. തിരിച്ച് 5.30-നാണ്ട്രെയിൻ ഡൽഹിയിൽ നിന്ന് ലഖ്നൗവിലേക്ക് പുറപ്പെട്ടത്. 3.35-ആയിരുന്നു യഥാർത്ഥ സമയം. ലഖ്നൗവിൽ രാത്രി 10.05ന്എത്തിച്ചേരേണ്ടതിന് പകരം 11.30 ഓടെയാണ് എത്തിയത്. നഷ്ടപരിഹാരത്തിന് പുറമെയാത്രക്കാർക്ക് അധിക ചായയും നൽകേണ്ടി വന്നു. കൂടാതെ വൈകിയതിൽ ക്ഷമിക്കണമെന്ന്പ്രിന്റുചെയ്ത ഉച്ചഭക്ഷണ പായ്ക്കറ്റാണ്യാത്രക്കാർക്ക് നൽകിയത്. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന സമയം വൈകിയാൽ മാത്രമേ നഷ്ടപരിഹാരത്തിന് അർഹതയുള്ളൂ. വൈകി പുറപ്പെട്ട ശേഷം കൃത്യ സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിയാൽ നഷ്ടപരിഹാരം ലഭിക്കില്ല. ഈ മാസം നാലിനാണ്തേജസ് ട്രെയിനിന്റെ ഉദ്ഘാടനം നടന്നത്. Content Highlights:Railway to provide ₹ 250 compensation for Tejas express delay
from mathrubhumi.latestnews.rssfeed https://ift.tt/31v0pOD
via
IFTTT