കോട്ടയം: 2012-ൽ കാലിക്കറ്റ് സർവകലാശാലയും മാർക്ക്ദാനമേള നടത്തിയതായി രേഖകൾ. 500 കുട്ടികൾക്ക് ഈ മാർക്ക്ദാനം വഴി ബി.ടെക്. പരീക്ഷ ജയിക്കാനായതായാണ് കണക്ക്. എം.ജി.യിലെ മാർക്ക് ദാനം വഴി 190 കുട്ടികൾക്ക് പ്രയോജനം കിട്ടുമെന്നാണു സൂചന.ഏതെങ്കിലും ഒരുപേപ്പർ തോറ്റതുകാരണം ബി.ടെക്. ബിരുദം കിട്ടാതെപോയവർക്ക് 20 മാർക്കുവരെ പരമാവധി കൊടുത്താണ് കാലിക്കറ്റ് അന്ന് ജയമൊരുക്കിയത്. ഒന്നുമുതൽ എട്ടുവരെയുള്ള സെമസ്റ്ററുകളിൽ ഏതെങ്കിലും ഒരുപേപ്പറിൽ തോറ്റവർക്ക് ഇതിന്റെ പ്രയോജനം കിട്ടി. ജയിക്കാൻവേണ്ടതിന്റെ പകുതിമാർക്ക് നേടിയവർക്ക് 20 മാർക്ക് മോഡറേഷൻ നൽകി ജയിപ്പിച്ചതോടെയാണ് വിജയികളുടെ എണ്ണം ഇത്രയേറെ കൂടിയത്.എം.ജി.യിലും കാലിക്കറ്റിലും നടന്ന സംഭവങ്ങളിലെ വ്യത്യാസങ്ങൾകാലിക്കറ്റ്അക്കാദമിക് കൗൺസിൽ പാസാക്കിയ നിർദേശം സിൻഡിക്കേറ്റ് അനുവദിച്ചു.പാസ് ബോർഡ് ഓരോ സെമസ്റ്ററിലും നിർദേശിച്ച മോഡറേഷൻ പ്രകാരമായിരുന്നു നടപടി. ഈ മോഡറേഷൻ ഒന്നായി ഏതുവിഷയത്തിൽ തോറ്റോ അതിൽ കേന്ദ്രീകരിച്ച് ഒറ്റത്തവണയായി നൽകി ജയിക്കാൻ അവസരമൊരുക്കുകയെന്ന തീരുമാനം സിൻഡിക്കേറ്റ് എടുത്തു.2008 മുതൽ മാത്രം ബാധകമാകുന്നതാണ് ഉത്തരവെന്ന് നിഷ്കർഷിച്ചു.മാർക്ക് ദാനത്തിൽ മുഴുവൻ നിർദേശങ്ങളുടെയും വിശദാംശങ്ങൾ നൽകി ഉത്തരവുവന്നു.സിലബസ് മാറിയപ്പോൾ മുമ്പുതോറ്റവരെയും സഹായിക്കാൻ തീരുമാനം.എം.ജി.അക്കാദമിക് കൗൺസിലിൽ വിഷയത്തിന്റെ ഫയൽ ഇരിക്കുന്നതേയുള്ളൂ.പരമാവധി അഞ്ചുമാർക്ക് മോഡറേഷൻ.അദാലത്തിൽ ഒരുമാർക്ക് നൽകാൻ തീരുമാനിച്ചു. ഇത് സെക്‌ഷൻ നിരാകരിച്ച് ഫയൽ അക്കാദമിക് കൗൺസിലിന് വിട്ടു.പാസ് ബോർഡ് നിർദേശിച്ച മോഡറേഷനുപുറമേയാണ് അധികമായി അഞ്ചുമാർക്ക് സിൻഡിക്കേറ്റ് അനുവദിച്ചത്.ഏതുവർഷംവരെ ബാധകമെന്ന് ഉത്തരവിൽ പറയുന്നില്ല. ഇതിൽ അവ്യക്തത.ബി.ടെക്. കോഴ്സ് സാങ്കേതിക സർവകലാശാലയ്ക്ക് വിട്ടപ്പോഴുണ്ടായ സാഹചര്യം.
from mathrubhumi.latestnews.rssfeed https://ift.tt/35NjiQk
via
IFTTT