Breaking

Saturday, October 19, 2019

‘കൽക്കി’ ആശ്രമങ്ങളിൽ റെയ്ഡ്; 500 കോടി രൂപയുടെ അനധികൃത സമ്പാദ്യം പിടികൂടി

ചെന്നൈ: ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ 'കൽക്കി' അവതാരമെന്ന് സ്വയം വിശേഷിപ്പിക്കുന്ന വിജയകുമാർ നായിഡുവിന്റെ ആസ്ഥാനത്തും ചെന്നൈ, ബെംഗളൂരു ആശ്രമങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. കണക്കിൽപ്പെടാത്ത 500 കോടി രൂപയുടെ സാമ്പാദ്യത്തിന്റെ രേഖകൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. വിജയകുമാർ നായിഡുവിന്റെയും മകൻ കൃഷ്ണയുടെയും വീടുകളിലും ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിലുള്ള ആശ്രമങ്ങളും ഓഫീസുകളും ഉൾപ്പെടെ 40 ഇടങ്ങളിൽ മൂന്നുദിവസങ്ങളിലായി നടത്തിയ റെയ്ഡിൽ 43.9 കോടി രൂപയും 2.5 ദശലക്ഷം കോടി അമേരിക്കൻ ഡോളർ വിലമതിക്കുന്ന വിദേശ കറൻസിയും പിടിച്ചെടുത്തു. 25 കോടി രൂപയുടെ സ്വർണ-വജ്രാഭരണങ്ങളും പിടിച്ചെടുത്തു. ഭൂമിവില്പന നടത്തിയതിന്റെ ഒട്ടേറെ രേഖകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. 2014-'15 സാമ്പത്തികവർഷം മുതൽ ഇതുവരെ നടത്തിയ കണക്കിൽപ്പെടാത്ത വിനിമയങ്ങളെക്കുറിച്ചാണ് അന്വേഷണം നടത്തിയതെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. Content Highlights: 500 crore illegal money seized from Kalki Ashram Chennai


from mathrubhumi.latestnews.rssfeed https://ift.tt/2J26n32
via IFTTT