തിരുവനന്തപുരം: രാജ്യത്തെ സ്വർണക്കടത്ത് കേസുകളിൽ മുൻനിരയിൽ കേരളവും. കഴിഞ്ഞ ആറുമാസത്തിനിടെ 43.28 കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തായി കസ്റ്റംസ് കമ്മിഷണർ സുമിത് കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. 150.479 കിലോ സ്വർണമാണ് പിടികൂടിയത്. സെപ്റ്റംബർ 30 വരെയുള്ള കണക്കാണിത്. കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിലൂടെ കടത്താൻ ശ്രമിച്ച 36.85 കോടി രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. സ്വർണം കടത്തിയതിന് ആകെ 277 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളത്തിൽനിന്നാണ് കൂടുതൽ സ്വർണം പിടിച്ചത്, 83.69 കിലോ. കഴിഞ്ഞ സാമ്പത്തികവർഷം ഇതേ കാലയളവിൽ 27.73 കോടിയുടെ സ്വർണക്കടത്താണ് പിടികൂടിയത്. സ്വർണകടത്തുകാർ അന്തസ്സംസ്ഥാന ബസുകൾ, ട്രെയിനുകൾ എന്നിവയാണ് ഉപയോഗിക്കുന്നത്. വിമാന മാർഗത്തിലൂടെയുള്ള സ്വർണക്കടത്ത് പിടികൂടാൻ പല മാർഗങ്ങളുണ്ട്. എന്നാൽ, കരയിലൂടെയുള്ള കടത്ത് കണ്ടെത്താൻ പ്രയാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഭരണങ്ങൾ, കഷ്ണങ്ങൾ, കുഴമ്പ്, ബിസ്കറ്റുകൾ എന്നിങ്ങനെയുള്ള രൂപങ്ങളിലാണ് സ്വർണം കൂടുതലായി കടത്തുന്നത്. കസ്റ്റംസ് വിഭാഗത്തിൽ ഉദ്യോഗസ്ഥരുടെ കുറവ് കാര്യക്ഷമതയെ ബാധിക്കുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് സ്വർണക്കടത്ത് കേസുകളിൽ കാര്യമായ വർധനയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.കസ്റ്റംസ് കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ 177 ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തി. സ്വർണ്ണക്കടത്തിനെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് കസ്റ്റംസ് വകുപ്പ് ഒരു കിലോയ്ക്ക് ഒന്നരലക്ഷം രൂപയാണ് നൽകുന്നത്. അതിന്റെ 50 ശതമാനം അഡ്വാൻസ് റിവാർഡ് ആയി നൽകും. കഴിഞ്ഞവർഷം വിവരം നൽകിയവർക്ക് 19 ലക്ഷം രൂപയും ഈ വർഷം ഇതുവരെ വിവരങ്ങൾ നൽകിയ 30 പേർക്കായി 19.89 ലക്ഷവും വിതരണം ചെയ്തു. സ്ഥലം കേസ് സ്വർണം(കിലോ) മൂല്യം(കോടി)കോഴിക്കോട് വിമാനത്താവളം 175 83.69 21.73തിരുവനന്തപുരം വിമാനത്താവളം 55 28.15 8.89കണ്ണൂർ വിമാനത്താവളം 22 18.61 6.23കോഴിക്കോട് കസ്റ്റംസ് ഡിവിഷൻ 18 14.43 4.50തൃശൂർ കസ്റ്റംസ് ഡിവിഷൻ 1 0.845 0.27കണ്ണൂർ കസ്റ്റംസ് ഡിവിഷൻ 1 0.454 0.14എച്ച്.പി.യു. കൊച്ചി 5 4.30 1.52
from mathrubhumi.latestnews.rssfeed https://ift.tt/31uCWNu
via
IFTTT