ലഖ്നൗ: പുതുതായി ആരംഭിച്ച രാജ്യത്തെ ആദ്യ സ്വകാര്യതീവണ്ടി സർവീസായ തേജസ് എക്സ്പ്രസിൽ ശനിയാഴ്ച യാത്രചെയ്തവർക്ക് 250 രൂപ ലഭിക്കും. ലഖ്നൗവിൽനിന്ന് ഡൽഹിയിലേക്ക് പോയ 451 യാത്രക്കാർക്കും തിരികെയുള്ള റൂട്ടിൽ സഞ്ചരിച്ച അഞ്ഞൂറോളം ആളുകൾക്കുമാണ് നഷ്ടപരിഹാരം ലഭിക്കുക. രണ്ടു മണിക്കൂറോളം വൈകിയതിനുള്ള നഷ്ടപരിഹാരമാണിത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് തീവണ്ടി വൈകിയതിന് യാത്രക്കാർക്കു നഷ്ടപരിഹാരം ലഭിക്കുന്നത്. യാത്രക്കാർക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള ലിങ്ക് അവരുടെ മൊബൈൽഫോണിലേക്ക് അയച്ചിട്ടുണ്ടെന്ന് ഐ.ആർ.സി.ടി.സി.യുടെ ലഖ്നൗ ചീഫ് റീജണൽ മാനേജർ അശ്വനി ശ്രീവാസ്തവ അറിയിച്ചു. ഐ.ആർ.സി.ടി.സി.യാണ് തേജസ് സർവീസ് നടത്തുന്നത്. ഒക്ടോബർ നാലിനാണ് സർവീസ് ആരംഭിച്ചത്. ലക്ഷ്യസ്ഥാനത്ത് പറഞ്ഞസമയത്ത് എത്താനായില്ലെങ്കിൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ലഖ്നൗവിൽനിന്ന് പുലർച്ചെ 6.10-ന് പുറപ്പെടേണ്ടിയിരുന്ന തീവണ്ടി, 8.55-നാണ് യാത്ര തുടങ്ങിയത്. 12.25-ന് എത്തേണ്ടതിനുപകരം വൈകീട്ട് 3.40-നാണ് എത്തിയത്. തുടർന്ന് മടക്കയാത്രയും വൈകി. വൈകിയതിന് ക്ഷമാപണക്കുറിപ്പോടുകൂടി യാത്രക്കാർക്ക് അധികമായി ചായയും ഭക്ഷണവും നൽകിയിരുന്നു. Content Highlights:Railway to provide ₹ 250 compensation for Tejas express delay
from mathrubhumi.latestnews.rssfeed https://ift.tt/32yt9HM
via
IFTTT