Breaking

Wednesday, October 16, 2019

മരട് ഫ്ലാറ്റ് നിര്‍മ്മാതാക്കളുടെ 18 കോടി രൂപ കണ്ടുകെട്ടി

കൊച്ചി: മരട് ഫ്ളാറ്റ് നിർമ്മാതാക്കളുടെബാങ്ക് അക്കൗണ്ടുകളിലുള്ള 18 കോടി രൂപ കണ്ടുകെട്ടി. ഫ്ളാറ്റ് നിർമ്മാതാക്കളുടെ മുഴുവൻ ആസ്തി വകകളും കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച് റജ്സിട്രേഷൻ വകുപ്പിനും റവന്യുവകുപ്പിനും കത്ത് നൽകും. മരടിലെ അനധികൃത ഫ്ളാറ്റ് നിർമ്മാതാക്കളുടെ മുഴുവൻ ആസ്തിവകകളും കണ്ടുകെട്ടാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ് ക്രൈംബ്രാഞ്ച് സംഘം. കണ്ടുകെട്ടാനുള്ള സുപ്രീം കോടതി ഉത്തരവ് വന്നതിനു ശേഷം ഫ്ളാറ്റ് നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള 18 കോടി രൂപയാണ് ഇതുവരെ കണ്ടുകെട്ടിയത്. ബാക്കി ആസ്തി വകകൾ കണ്ടുകെട്ടാനുള്ള നടപടികൾ ഇതുവരെ തുടങ്ങിയിട്ടില്ല. ഇതിനു തുടക്കമിടാനായി ഫ്ളാറ്റ് നിർമ്മാതാക്കളുടെ സംസ്ഥാനമെമ്പാടുമുള്ള ആസ്തിവകകളുടെ വിവരങ്ങൾ നൽകാൻക്രൈംബ്രാഞ്ച് റജിസ്ട്രേഷൻ ഐജിക്കും ലാൻഡ് റവന്യുംകമ്മീഷണർക്കും കത്ത് നൽകി. ഫ്ളാറ്റ് നിർമ്മാതാക്കൾ പങ്കാളികളായ മറ്റ് കമ്പനികളുടെ ആസ്തിവകകളും കണ്ടുകെട്ടാനാണ് ക്രൈംബ്രാഞ്ച് നീക്കം. നിർമ്മാതാക്കളുടെ 200ഓളം ബാങ്ക് അക്കൗണ്ടുകളുടെ വിവരം ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. പരാതികളില്ലെന്ന പേരിൽ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെട്ട് നിൽക്കുന്ന ഗോൾഡൻ കായലോരം നിർമ്മാതാക്കൾക്കെതിരേ കേസെടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. സുപ്രീം കോടതി പൊളിക്കണമെന്ന് നിർദേശിച്ചിട്ടും പരാതികളില്ലെന്ന പേരിലാണ് ഗോൾഡൻ കായലോരത്തിനെതിരേ കേസെടുക്കാതിരുന്നത്. ഇത് പുനഃപരിശോധിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. content highlights:Maradu Flat, 18 crore seized from builders bank accounts


from mathrubhumi.latestnews.rssfeed https://ift.tt/33AsIfY
via IFTTT