Breaking

Saturday, September 14, 2019

ബി.പി.സി.എല്ലിനെ ആഗോള എണ്ണക്കമ്പനിക്ക് വിൽക്കാൻ കേന്ദ്രം

കൊച്ചി:രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷന്റെ (ബി.പി.സി.എൽ.) ഭൂരിഭാഗം ഓഹരികൾ കേന്ദ്ര സർക്കാർ വിദേശ എണ്ണക്കമ്പനിക്ക് വിൽക്കാനൊരുങ്ങുന്നു. ബി.പി.സി.എല്ലിൽ കേന്ദ്ര സർക്കാരിന് നിലവിൽ 53.3 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. രാജ്യത്തെ എണ്ണവിതരണ രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാനും മത്സരം വളർത്താൻ വിദേശ കമ്പനികൾക്ക് അവസരം നൽകാനും കേന്ദ്ര സർക്കാരിന് താത്പര്യമുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ചർച്ചകൾ ആരംഭ ദിശയിലാണെന്നും അവർ പറഞ്ഞു. ബി.പി.സി.എല്ലിനെ സ്വകാര്യവത്കരിക്കാൻ പാർലമെന്റിന്റെ അനുമതി സർക്കാരിന് ആവശ്യമാണ്. ലോകത്തിലെ തന്നെ വലിയ കമ്പനികളിൽ ഒന്നായ സൗദി അരാംകോയ്ക്ക് ഇന്ത്യയിൽ നിക്ഷേപം നടത്താൻ താത്പര്യമുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. റഷ്യയിൽനിന്നുള്ള റോസ്നെഫ്റ്റ് രാജ്യത്ത് നിക്ഷേപം തുടങ്ങിയിട്ടുണ്ട്. ഈ വർഷം പൊതുമേഖലാ ഓഹരി വില്പനയിലൂടെ 1.05 ലക്ഷം കോടി രൂപയുടെ വലിയ ലക്ഷ്യമാണ് കേന്ദ്ര സർക്കാരിനുള്ളത്. നികുതി വരുമാനം കുറഞ്ഞുനിൽക്കുന്നതിനാൽ ധനക്കമ്മി 3.3 ശതമാനമായി കുറയ്ക്കുക സർക്കാരിന് ശ്രമകരമാകുമെന്നാണ് വിലയിരുത്തൽ. ബി.പി.സി.എല്ലിന്റെ ഓഹരികൾ വിറ്റഴിക്കുന്നതു വഴി നികുതിവരുമാനത്തിലെ നഷ്ടം ഒരു പരിധി വരെ മറികടക്കാൻ കഴിയും. Govt may sell stake in BPCL to overseas oil firm


from mathrubhumi.latestnews.rssfeed https://ift.tt/2I3zylN
via IFTTT