തൃശ്ശൂർ: തൃശ്ശൂർ മാപ്രാണത്ത് ലോട്ടറി വിൽപ്പനക്കാരനെ കുത്തിക്കൊന്നു. മാപ്രാണം സ്വദേശി രാജൻ(65) ആണ് കൊല്ലപ്പെട്ടത്. സിനിമാതിയറ്ററിനു മുന്നിലുള്ള പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തിയറ്റർ നടത്തിപ്പുകാരനും ജീവനക്കാരനുമാണ് രാജനെ ആക്രമിച്ചത്. അക്രമണത്തിൽ രാജന്റെ മരുമകൻ വിനുവിനും പരിക്കേറ്റിട്ടുണ്ട്. തിയറ്ററിനു സമീപത്തായാണ് രാജനും കുടുംബവും താമസിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പേലീസ് പറഞ്ഞു. Content Highlights: man stabbed to death over parking dispute in theatre
from mathrubhumi.latestnews.rssfeed https://ift.tt/2I8tkBc
via
IFTTT