Breaking

Saturday, September 14, 2019

മോര്‍ച്ചറിയില്‍ കിടക്കുന്ന മൃതദേഹത്തിന്റെ കൈ ഒന്നനങ്ങിയതായി തോന്നിയിട്ടുണ്ടോ- കാരണം ഇതാണ്

മോർച്ചറിയിൽ കിടക്കുന്ന മൃതദേഹത്തിന്റെ കൈ ഒന്നനങ്ങിയതായി തോന്നിയിട്ടുണ്ടോ? എന്നാൽ ഇനിയിതേക്കുറിച്ച് പേടിയോ ആശങ്കയോ വേണ്ട. മരണശേഷം ഒരുവർഷംവരെ മനുഷ്യശരീരം ചലിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തൽ. ഒരു മൃതദേഹത്തിന്റെ ചലനം പതിനേഴ് മാസത്തോളം നിരീക്ഷിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. ഈ ചലനങ്ങൾ ശരീരം അഴുകുന്നതുമൂലം പേശികൾക്കും സന്ധികൾക്കുമെല്ലാം നാശമുണ്ടാകുന്നതിനാലാണെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. മരണത്തിനുശേഷം ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഓസ്ട്രേലിയയിലെ ടാഫോണോമിക് എക്സ്പിരിമെന്റൽ റിസർച്ചിലെ ഗവേഷകയായ അലിസൺ വിൽസണും സഹപ്രവർത്തകരുമാണ് ഈ പഠനത്തിനുപിന്നിൽ. ഒട്ടേറെ ടൈം ലാപ്സ് ക്യാമറകളുപയോഗിച്ചാണ് ഗവേഷകർ മൃതദേഹത്തിന്റെ ചലനം നിരീക്ഷിച്ചത്. ഫൊറൻസിക് സയൻസ് ഇന്റർനാഷണൽ: സൈനർജി എന്ന ശാസ്ത്രജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. പോലീസിനെയും കുറ്റാന്വേഷകരെയുമൊക്കെ കുഴക്കുന്ന പല ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഈ ഞെട്ടിക്കുന്ന കണ്ടെത്തലിന് കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്.അജ്ഞാതമൃതദേഹങ്ങൾ തിരിച്ചറിയാനും മരിച്ച സമയം കണക്കാക്കാനുമൊക്കെ ഇത് സഹായിക്കും. content highlights:human bodies moves even after one year of death says researches


from mathrubhumi.latestnews.rssfeed https://ift.tt/30kVuQ1
via IFTTT