ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്യുന്നു. 93,42,350 രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽവെച്ചാണ് ലേലം ചെയ്യുന്നത്. സമ്മാനമായി ലഭിച്ച 35ലധികവും മോദിയുടെ ഛായാചിത്രങ്ങളാണ്. ഗാന്ധിജി, മോദിയുടെ അമ്മ, സർദാർ പട്ടേൽ എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും കൂട്ടത്തിലുണ്ട്. സിൽക്ക്, കമ്പിളി, കണ്ണാടി, ഗോൾഡ് പ്ലേറ്റ് എന്നിവകൊണ്ട് നിർമിച്ചവയാണേറെയും. സമ്മാനങ്ങളുടെ കൂട്ടത്തിൽ പശു പ്രതിമ, സ്വാമി വിവേകാന്ദ പ്രതിമ, ലോർഡ് കൃഷ്ണയുടെ പ്രതിമ എന്നിവയുമുണ്ട്. 576 ഷാളുകൾ, 964 അംഗവസ്ത്രം എന്നിവയും ലേലത്തിനായി പ്രദർശിപ്പിച്ചിട്ടുണ്ട്. ഏറ്റവും വിലകുറഞ്ഞ സമ്മാനത്തിന്റെ വില 200 രൂപയാണ്. കൂടിയതിന്റേതാകട്ടെ 2.5 ലക്ഷവും. PMs gifts worth Rs 93,42,350 to be auctioned
from mathrubhumi.latestnews.rssfeed https://ift.tt/2UV522W
via
IFTTT