ന്യൂഡൽഹി: ഭഗവദ്ഗീതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഇന്ത്യൻ ഭരണഘടനയെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്. അത് കൊണ്ട് തന്നെ മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഭരണഘടനയ്ക്ക് ശ്രേഷ്ഠമായ മൂല്യമാണ് കൽപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് കാലഘട്ടത്തിലെ നിരവധി നിയമങ്ങൾ അസാധുവാക്കുകയും മുത്തലാഖ്, സ്ത്രീ സുരക്ഷ തുടങ്ങിയ നിയമങ്ങൾ മോദി സർക്കാർ പാസാക്കുകയും ചെയ്തു. ഇതിനകം തന്നെ ബ്രിട്ടീഷ് ഭരണകാലത്തെ 1400 ഓളം നിയമങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങളും സൗകര്യങ്ങളും കണക്കിലെടുത്താണിതെന്നും നിയമ മന്ത്രി പറഞ്ഞു. രാജ്യത്തെ വിവിധ കോടതികളിൽ തീർപ്പുകൽപ്പിക്കാത്ത ദശലക്ഷകണക്കിന് കേസുകൾ തീർപ്പാക്കുന്നതിന് ഫാസ്റ്റ്ട്രാക്ക് കോടതികൾ വിപുലപ്പെടുത്തും. അർബിട്രേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (എ.സി.ഐ) എന്ന പേരിൽ ഒരു സ്വതന്ത്ര തീർപ്പുകൽപ്പിക്കൽ സമിതി രൂപീകരിക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. മധ്യസ്ഥത വഹിക്കുക, അനുരഞ്ജന ശ്രമങ്ങൾ നടത്തുക, മറ്റു ബദൽ തർക്ക പരഹാര സംവിധാനങ്ങളിലേർപ്പെടുക തുടങ്ങിയവക്ക് ഈ സമിതി പ്രോത്സാഹനം നൽകും. രാജ്യത്തെ കീഴ്കോടതികളിലെ ജഡ്ജിമാരെ നിയമിക്കുന്നതിന് അഖിലേന്ത്യ ജുഡീഷ്യൽ സർവീസ് തുടങ്ങാനുള്ള സമയമായെന്നും അദ്ദേഹം പറഞ്ഞു.സർക്കാർ നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങൾ പൂർണ്ണമായും പാലിക്കാതെ ഒക്ടോബർ രണ്ട് മുതൽ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് പൊതുജനങ്ങൾക്ക് നേരിട്ട് നോട്ടീസ് അയക്കാൻ പറ്റിറ്റെന്നും നിയമ മന്ത്രി പറഞ്ഞു. Content Highlights:Indias Constitution is inspired by Bhagavad Gita-Ravi Shankar Prasad
from mathrubhumi.latestnews.rssfeed https://ift.tt/2NezFzw
via
IFTTT