കാസർകോട്: മഞ്ചേശ്വരം അഞ്ചര കടപ്പുറത്തെ അനധികൃത മണലെടുപ്പിനെതിരേ പ്രതികരിച്ച സ്ത്രീക്കുനേരേ അക്രമം. ഒറ്റക്കൈയിലെ അഞ്ചര ഹൗസിൽ ഫെലിക്സ് ഡിസൂസയുടെ ഭാര്യ റീത്ത ഡിസൂസ(55)യ്ക്കുനേരേയാണ് അക്രമമുണ്ടായത്. അക്രമത്തിൽ റീത്തയുടെ നാല് പല്ലുകൾ തകർന്നു. കൈക്കും പൊട്ടലുണ്ട്. സംഭവത്തിൽ അഞ്ചാളുകളുടെ പേരിൽ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ഇതിൽ അഞ്ചരസ്വദേശി നൗഫൽ എന്ന് വിളക്കുന്ന മുഹമ്മദ് ഇസ്മയിലി(21)നെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മണൽക്കടത്തിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചതുമായി ബന്ധപ്പെട്ട് റീത്തയും പ്രദേശവാസികളുമായി വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് അക്രമം നടന്നത്. അക്രമിസംഘം കല്ലുകൊണ്ട് മുഖത്തടിച്ചതായി ഇവർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കല്ലേറിൽ വീടിന്റെ ജനൽച്ചില്ലുകളും തകർന്നു. കുമ്പള താലൂക്ക് ആസ്പത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം റീത്ത ഡിസൂസയെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി. മഞ്ചേശ്വരം അഞ്ചരക്കടപ്പുറം മുതൽ ചർച്ച് ബീച്ച് വരെയുള്ള രണ്ടരക്കിലോമീറ്റർ ഭാഗത്ത് മണൽക്കടത്ത് വ്യാപകമാണ്. തീരത്തുനിന്ന് രണ്ടുമീറ്റർ ആഴത്തിൽവരെ മണലെടുത്തിട്ടുണ്ട്. മണൽ കടത്തിയ ലോറി കഴിഞ്ഞദിവസം പ്രദേശവാസികൾ തടഞ്ഞിരുന്നു. content highlights:woman who protested against illegal sand mining attacked
from mathrubhumi.latestnews.rssfeed https://ift.tt/2Pcvt4K
via
IFTTT