ചേർത്തല: 'നീ ചരിക്കുന്ന സ്റ്റേറ്റ് കാറിന്റെ ടയറിന്റെ പേരാണ് ഓമനക്കുട്ടൻ... നീ ഇരിക്കുന്ന കൊമ്പന്റെ തൂണുപോലുള്ള നാലുകാലിന്റെ പേരാണ് ഓമനക്കുട്ടൻ...' -സി.പി.എം. ലോക്കൽ സെക്രട്ടറിയുടെ കവിത പാർട്ടിയിൽ ചർച്ചയാകുന്നു. കൊക്കോതമംഗലം ലോക്കൽ സെക്രട്ടറി പ്രവീൺ ജി. പണിക്കരുടെ ഫെയ്സ്ബുക്ക് പേജിൽ ശനിയാഴ്ച രാത്രിയാണ് കവിത പ്രത്യക്ഷപ്പെട്ടത്. 10 മിനിറ്റിനകംതന്നെ ഇതു പിൻവലിച്ചു. എന്നാൽ, മുതിർന്നനേതാവിനുനേരെ പരോക്ഷ വിമർശനമുയർത്തുന്ന കവിത പാർട്ടിയിലെ ഇരുവിഭാഗവും ആയുധമാക്കിക്കഴിഞ്ഞു. ചേർത്തല തെക്ക് പഞ്ചായത്ത് ദുരിതാശ്വാസക്യാമ്പിലെ പണപ്പിരിവിന്റെ പേരിൽ ലോക്കൽ കമ്മിറ്റിയംഗം ഓമനക്കുട്ടനെ പാർട്ടി സസ്പെൻഡ് ചെയ്തതും യാഥാർഥ്യം പുറത്തുവന്നപ്പോൾ പിൻവലിക്കുകയുംചെയ്തിരുന്നു. നീ മൊഴിയുന്ന പൊട്ടത്തരങ്ങളിൽ... കവിത കണ്ടെത്തി സായൂജ്യമടയുന്നോൻ.. ജീവിതംകൊണ്ടു കവിത രചിച്ചോൻ.. റോയൽറ്റി വാങ്ങാത്തോൻ.. ആരാണു നീ ഒബാമ.. ഇവനെ വിധിപ്പാൻ.. സന്നിധാനത്തെ കഴുതയെ പോൽ ഒത്തിപ്പേര് ചുമടെടുക്കുന്ന കൊണ്ടേ ആനപ്പുറത്തു നീ തിടമ്പുമായി ഇരിക്കുന്നു... തുടങ്ങിയ വരികളുള്ള കവിത 'പൂച്ചയ്ക്കാരു മണികെട്ടു'മെന്ന ചോദ്യവുമായാണ് അവസാനിക്കുന്നത്. കവിതയെ പരസ്യമായി എതിർത്തും അനുകൂലിച്ചും നേതാക്കളാരും രംഗത്തുവന്നിട്ടില്ലെങ്കിലും അണിയറയിൽ ഇരുവിഭാഗങ്ങളും നീക്കങ്ങൾ നടത്തുന്നതായാണ് വിവരം. എന്നാൽ, കവിത ഒരു നേതാവിനെയും ലക്ഷ്യമിട്ടുള്ളതല്ലെന്നും കേസെടുത്ത ഉദ്യോഗസ്ഥ-ഭരണ സംവിധാനത്തെയാണ് ഉദ്ദേശിച്ചതെന്നും പ്രവീൺ പറഞ്ഞു. ഇതു തെറ്റിദ്ധരിക്കപ്പെട്ടതായി തോന്നിയതിനാലാണ് പിൻവലിച്ചതെന്നും അദ്ദേഹം പറഞ്ഞു. content highlights: cpm worker omanakkuttan
from mathrubhumi.latestnews.rssfeed https://ift.tt/2z4ERN4
via
IFTTT