Breaking

Monday, August 19, 2019

സാറ്റലൈറ്റ് ഫോണിൽ പാകിസ്താനിലേക്ക് വിളിച്ചയാളെ കണ്ടെത്താൻ പോലീസ്

ബെംഗളൂരു: കർണാടകയിൽനിന്ന് സാറ്റലൈറ്റ് ഫോൺ വഴി പാകിസ്താനിലേക്ക് വിളിച്ചയാൾക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. കഴിഞ്ഞദിവസം ബെംഗളൂരു ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങാടി ഗോവിന്ദൂർ ഗ്രാമത്തിൽനിന്ന് പാകിസ്താനിലേക്ക് സാറ്റലൈറ്റ് ഫോണിൽ വിളിച്ചതായുള്ള രഹസ്യാന്വേഷണ വിവരത്തെത്തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്. നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷയായിരുന്നു ഏർപ്പെടുത്തിയത്. വിധാൻസൗധ, മെട്രോ- റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ഹൈക്കോടതി, മാളുകൾ, ആഡംബര ഹോട്ടലുകൾ, തിരക്കേറിയ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. കർണാടക സായുധസേനയും ഗരുഡ കമാൻഡോകളും സുരക്ഷയ്ക്കുണ്ട്. തീവ്രവാദബന്ധമുള്ള രണ്ടുപേരെ കർണാടകത്തിൽനിന്ന് നേരത്തേ അറസ്റ്റ് ചെയ്തിരുന്നതിനാൽ സാറ്റലൈറ്റ് ഫോൺവഴി പാകിസ്താനിലേക്ക് വിളിച്ച സംഭവത്തെ ഗൗരവമായിട്ടാണ് പോലീസ് എടുത്തിട്ടുള്ളത്. സംശയകരമായി തോന്നുന്ന വാഹനങ്ങളും ബാഗേജുകളും പിടിച്ചെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. Content Highlights:security beefed up in bengaluru, police inquiry starts to find out the man who called to pakistan


from mathrubhumi.latestnews.rssfeed https://ift.tt/2P40cRD
via IFTTT