ന്യൂഡൽഹി: ഗൾഫിൽനിന്നുള്ള വിമാനയാത്രക്കൂലി ഉൾപ്പെടെ കേരളത്തിലെ വിമാനസർവീസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യാനായി വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി വിളിച്ചുചേർത്ത എം.പി.മാരുടെ യോഗം വ്യാഴാഴ്ച ഡൽഹിയിൽ നടക്കും. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചതാണിത്. കേരളത്തിലെ വികസനവിഷയങ്ങൾ ചർച്ചചെയ്യാൻ മന്ത്രി മുരളീധരൻ കഴിഞ്ഞമാസം 17-നു സംസ്ഥാനത്തുനിന്നുള്ള എം.പി.മാരുടെ യോഗം വിളിച്ചിരുന്നു. ഗൾഫിൽനിന്ന് കേരളത്തിലേക്കുള്ള വിമാനസർവീസുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വിമാനയാത്രക്കൂലി വർധന തുടങ്ങിയ വിഷയങ്ങൾ അംഗങ്ങൾ ആ യോഗത്തിൽ ഉന്നയിച്ചു. ഇക്കാര്യം വ്യോമയാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണു വിപുലമായ യോഗം വിളിക്കാൻ തീരുമാനിച്ചത്. വ്യാഴാഴ്ച രാവിലെ പാർലമെന്റ് മന്ദിരത്തിലാണു യോഗം.
from mathrubhumi.latestnews.rssfeed https://ift.tt/2YCOGQJ
via
IFTTT