വാഷിങ്ടൺ: ഭീകരസംഘടന അൽ ഖ്വയ്ദയുടെ തലവനായിരുന്ന ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടതായി സൂചന. അധികൃതരെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. എന്നാൽ മരണം നടന്ന സ്ഥലത്തെ കുറിച്ചോ തിയതിയെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഹംസയുടെ മരണത്തെ കുറിച്ചുള്ള ചോദ്യത്തിന് അതേക്കുറിച്ച് പ്രതികരിക്കാൻ താൽപര്യമില്ലെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മറുപടി. ഹംസയെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് പത്തുലക്ഷം ഡോളർ പാരിതോഷികം നൽകുമെന്ന് അമേരിക്കയുടെ ആഭ്യന്തരവകുപ്പ് ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. ഹംസയുടെ അവസാനത്തെ പൊതുപ്രസ്താവന 2018ലാണ് പുറത്തുവന്നത്. അൽ ഖ്വയ്ദയുടെ മാധ്യമവിഭാഗമാണ് ഇത് പുറത്തുവിട്ടത്. ഹംസ ജനിച്ചത് 1989ലാണെന്നാണ് സൂചന. ഒസാമയുടെ ഇരുപതുമക്കളിൽ പതിനഞ്ചാമനായാരുന്നു ഹംസ. പിതാവിനൊപ്പം അൽ ഖ്വയ്ദയുടെ പ്രചാരണ വീഡിയോകളിൽ ഹംസയും പ്രത്യക്ഷപ്പെട്ടിരുന്നു. 2011ലാണ് അമേരിക്കൻ സേന ഒസാമ ബിൻ ലാദനെ പിടികൂടി വധിക്കുന്നത്. പാകിസ്താനിലെ അബൊട്ടാബാദിൽ ഒളിവിൽ കഴിയുകയായിരുന്ന ലാദനെ സൈനിക നടപടിയിലൂടെയാണ് അമേരിക്ക പിടികൂടിയത്. content highlights: Osama bin ladens son killed, hamza bin laden killed
from mathrubhumi.latestnews.rssfeed https://ift.tt/2ytbTpU
via
IFTTT