Breaking

Thursday, August 1, 2019

ലോറി തട്ടിയെടുത്ത് എട്ടുലക്ഷം രൂപയുടെ മാംസം അപഹരിച്ചു

കൊരട്ടി: വിദേശത്തേക്ക് കയറ്റുമതിക്ക് കൊണ്ടുപോയ മാംസം ലോറി തട്ടിക്കൊണ്ടുപോയി അപഹരിച്ചെന്ന് പരാതി. ആടിന്റെ ബോട്ടി അടക്കമുള്ള മാംസഭാഗങ്ങൾ തട്ടിയെടുത്തശേഷം ലോറി ഉപേക്ഷിച്ചു. സംസ്കരിച്ച് കയറ്റിയയയ്ക്കാൻ കൊച്ചിയിൽനിന്ന് ഹൈദ്രാബാദിലേക്ക് കൊണ്ടുപോകുമ്പോൾ പൊങ്ങത്തുവച്ച് രാത്രി 10 മണിയോടെയാണിത് തട്ടിയെടുത്തത്. പിന്നാലെ കാറിലെത്തിയ സംഘം പഞ്ചാബി ദാബക്ക് സമീപത്തുവച്ച് ലോറി തടയുകയായിരുന്നു. തുടർന്ന് ലോറിയിലുണ്ടായ രണ്ട് ഡ്രൈവർമാരെ കാറിലേക്ക് ബലമായി കയറ്റുകയും കാറിലുണ്ടായിരുന്ന ഒരാൾ ലോറിയുമായി പോവുകയായിരുന്നു. പിന്നീട് ലോറിയിലുണ്ടായവരെ മൊബൈലും മറ്റും പിടിച്ചുവാങ്ങി ഒന്നര മണിക്കൂറോളം പല ഭാഗങ്ങളിലായി കറക്കിയശേഷം ചാലക്കുടി പോട്ടയിൽ ഇറക്കിവിട്ടു. മാംസം അപഹരിച്ചശേഷം ലോറി കൊരട്ടി സെന്റ് അന്തോണീസ് പള്ളിക്ക് സമീപത്ത് ഉപേക്ഷിച്ചു. ലോറിയിലെ ഡ്രൈവർമാർ കൊരട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ലോറിയിൽ ആടിന്റെ ബോട്ടിയാണ് പ്രധാനമായും ഉണ്ടായിരുന്നത്. 120 ചാക്കുകളിലായി എട്ടുലക്ഷം രൂപ വരുന്ന മാംസഭാഗമാണ് കൊള്ളയടിച്ചതെന്നാണ് പരാതി. Content Highlights:Meat stolen from lorry, vehicle found abandoned koratty, thrissur 8 lakh worth Mutton boti,for export, Thrissur


from mathrubhumi.latestnews.rssfeed https://ift.tt/2T0wWcP
via IFTTT