ചെറുതോണി: 2018 ജൂലായ് 30-ന് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത് 32.792 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള വെള്ളമാണ്. എന്നാൽ, ഈവർഷം ഇതേദിവസം ഒഴുകിയെത്തിയത് 3.38 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളംമാത്രം. പ്രളയം താണ്ഡവമാടിയ 2018-ൽനിന്ന് 2019-ലേക്കെത്തുമ്പോൾ അവസ്ഥ നേർവിപരീതം. പകൽ ശക്തമായ വെയിൽ. വൃഷ്ടിപ്രദേശങ്ങളിൽ മഴ ദുർബലം. അണക്കെട്ടിലെ വെള്ളം പുറത്തേക്കൊഴുക്കിവിടുന്ന ഷട്ടറിൻറെ ഏറ്റവും താഴത്തെ നിരപ്പായ 2387 അടിയിലേക്ക് ജലനിരപ്പ് എത്തണമെങ്കിൽ ഇനി 71 അടികൂടി ഉയരണം. കഴിഞ്ഞവർഷം ഇതേദിവസം ജലനിരപ്പ് 2395.28 അടിയായിരുന്നു; ഷട്ടർനിരപ്പിനെക്കാൾ എട്ടടി കൂടുതൽ. ഷട്ടർ അനങ്ങിയാൽ വെള്ളം പുറത്തേക്കുചീറ്റുന്ന അവസ്ഥ. അന്ന് അണക്കെട്ടു തുറക്കുന്നതിനു മുന്നോടിയായി ഓറഞ്ച് അലർട്ട് (അതിജാഗ്രതാനിർദേശം) പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ 2315.94 അടി-കഴിഞ്ഞവർഷത്തെക്കാൾ 79 അടി കുറവ്.കഴിഞ്ഞവർഷം ഇതേദിവസം 15.096 ദശലക്ഷം യൂണിറ്റ് വൈദ്യുതി മൂലമറ്റം പവർഹൗസിൽ ഉത്പാദിപ്പിച്ചപ്പോൾ ഈവർഷം 2.695 ദശലക്ഷം മാത്രമാണ് ഉത്പാദിപ്പിച്ചത്. നാലുദിവസമായി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ലഭിക്കുന്നില്ല. നാലുദിവസംകൊണ്ട് ഡാമിൽ 0.62 അടി വെള്ളംമാത്രമാണ് ഉയർന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2YzjQIG
via
IFTTT