Breaking

Thursday, August 1, 2019

രണ്ടു പോലീസുകാരെ എം.ടെക്. കോഴ്‌സിന് ആഭ്യന്തരവകുപ്പ് സ്‌പോൺസർ ചെയ്യും

തിരുവനന്തപുരം: സംസ്ഥാന പോലീസിൽനിന്ന് എം.ടെക്കിന് പ്രവേശനം ലഭിച്ച രണ്ടു പോലീസുകാരുടെ പഠനം ആഭ്യന്തരവകുപ്പ് സ്‌പോൺസർ ചെയ്യും. കേരള സൈബർ ഡോമിൽ എസ്.ഐ. ആയ പി. പ്രകാശ്, തൃശ്ശൂർ റൂറൽ സൈബർസെല്ലിലെ സിവിൽ പോലീസ് ഓഫീസർ എസ്. സിൽജോ എന്നിവരെയാണ് സി-ഡാക് അക്കാദമിക വിഭാഗമായ ഇ.ആർ. ആൻഡ് ഡി.സി.ഐ.യിൽ എം.ടെക്. പഠിക്കാൻ സ്‌പോൺസർ ചെയ്യുന്നത്.രണ്ടുവർഷത്തെ പഠനച്ചെലവാണ് സ്‌പോൺസർ ചെയ്യുക. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇവരെ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കാൻ പോലീസ് മേധാവി നിർദേശിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2T5l7Cp
via IFTTT