Breaking

Thursday, August 1, 2019

‘കോഫി കിങ്ങി’നു വിട

മംഗളൂരു : 'കഫേ കോഫി ഡേ' ശൃംഖലയിലൂടെ ഇന്ത്യൻ കാപ്പിയുടെ സ്വാദ് കടലിനപ്പുറത്തും എത്തിച്ച 'കോഫി രാജാവ്' വി.ജി. സിദ്ധാർഥയ്ക്കു (60) വിട. നേത്രാവതി പാലത്തിൽനിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ അദ്ദേഹത്തിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ ആറരയോടെ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. നേത്രാവതി പുഴ കടലുമായി ചേരുന്ന ഹൊയ്ഗ ബസാർ കായലിൽ ഒഴുകുന്നനിലയിലായിരുന്നു മൃതദേഹം. നേത്രാവതി പാലത്തിൽനിന്ന് ഏതാണ്ട് നാലുകിലോമീറ്റർ അകലെയായിരുന്നു ഇത്. കരയ്ക്കെത്തിച്ചശേഷം ഇവർ പോലീസിനെ വിവരമറിയിച്ചു. തിങ്കളാഴ്ച രാത്രി കാണാതായ സിദ്ധാർഥയ്ക്കായി ചൊവ്വാഴ്ച പുലർച്ചെമുതൽ ദേശീയ ദുരന്തനിവാരണ സേനയും നാവികസേനയും തിരച്ചിൽ നടത്തിവരികയായിരുന്നു. സാമ്പത്തികബാധ്യത കാരണം ആത്മഹത്യ ചെയ്തെന്നാണു പ്രാഥമിക നിഗമനം. കാണാതാവുമ്പോൾ ധരിച്ച ടീ ഷർട്ട് ശരീരത്തിൽ ഉണ്ടായിരുന്നില്ല. ഇതിൽ അസ്വാഭാവികതയുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു. ഫോൺ കണ്ടെത്താനായിട്ടില്ല. നേത്രാവതി പുഴയിൽ ഇതിനായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. മൂക്കിൽനിന്നു രക്തം വന്നനിലയിലായിരുന്നു മൃതദേഹം. പാന്റ്സിന്റെ പോക്കറ്റിൽനിന്ന് പഴ്സും തിരിച്ചറിയൽകാർഡും െക്രഡിറ്റ് കാർഡുകളും കണ്ടെത്തി. സ്വർണമോതിരവും ഡിജിറ്റൽ വാച്ചും ശരീരത്തിലുണ്ട്. ജില്ലാ വെൻലോക്ക് ആശുപത്രിയിൽനിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വൈകീട്ട് നാലേകാലോടെ ചിക്കമഗളൂരുവിനു സമീപമുള്ള ചേതനഹള്ളി എസ്റ്റേറ്റിലെ തറവാട്ടുവീട്ടിലെത്തിച്ചു. മുഖ്യമന്ത്രി ബി.എസ്. െയദ്യൂരപ്പയുൾപ്പെടെയുള്ള പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു. കർണാടക മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മൂത്തമകൾ മാളവികയാണു ഭാര്യ. രണ്ട് ആൺമക്കളുണ്ട്. വൊക്കലിംഗ സമുദായ ആചാരപ്രകാരമുള്ള കർമങ്ങൾക്കുശേഷം രാത്രി ഏഴുമണിയോടെ മൂത്തമകൻ അമർത്യ സിദ്ധാർഥ ചിതയ്ക്ക് തീ കൊളുത്തി. Content Highlights:Cafe Coffee day owner V G Sidhartha Funeral


from mathrubhumi.latestnews.rssfeed https://ift.tt/2ZmhgD2
via IFTTT