Breaking

Thursday, August 1, 2019

കേരളത്തിൽ മുടങ്ങിക്കിടക്കുന്നതു രണ്ടായിരം കോടിയുടെ റെയിൽവേ പദ്ധതികൾ

ന്യൂഡൽഹി:സംസ്ഥാനസർക്കാർ സഹകരിക്കാത്തതിനാൽ കേരളത്തിൽ രണ്ടായിരംകോടിയോളം രൂപയുടെ പദ്ധതികൾ മുടങ്ങിക്കിടക്കുകയാണെന്നു റെയിൽവേമന്ത്രി പീയൂഷ് ഗോയൽ. പാലക്കാട്ടെ റെയിൽവേ ആവശ്യങ്ങളുമായി വി.കെ. ശ്രീകണ്ഠൻ എം.പി. സമീപിച്ചപ്പോഴായിരുന്നു മന്ത്രിയുടെ ഈ വിമർശനം. സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള വീഴ്ചകൾ മന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് ഉടൻ കത്തയക്കുമെന്നറിയിച്ച പീയൂഷ് ഗോയൽ കേരളത്തിലെ എം.പി.മാർ സംസ്ഥാനസർക്കാരുമായി വിഷയം ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ശ്രീകണ്ഠൻ മാതൃഭൂമിയോടു പറഞ്ഞു. പാലക്കാട് കോച്ച് ഫാക്ടറി അനിശ്ചിതത്വത്തിൽ കിടക്കുന്നതടക്കമുള്ള വിഷയങ്ങളിൽ വി.കെ. ശ്രീകണ്ഠൻ കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിച്ചു. പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ പുതിയ തീവണ്ടി ആരംഭിക്കാമെന്നും പാലക്കാട്, ഷൊർണൂർ സ്റ്റേഷനുകളിൽ പിറ്റ്ലൈൻ സ്ഥാപിക്കാമെന്നും മന്ത്രി ഉറപ്പുനൽകിയതായി എം.പി. അറിയിച്ചു. നാലുവർഷംമുമ്പ് 450 കോടി രൂപ മുടക്കി ബ്രോഡ്ഗേജ് ആക്കിയ പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ പുതിയ സർവീസുകൾ ആരംഭിച്ചാൽ മംഗളൂരു- തൂത്തുക്കുടി തുറമുഖങ്ങളെ ബന്ധിപ്പിച്ചു ചരക്കുഗതാഗതം വർധിപ്പിക്കാമെന്നും മൂകാംബിക, ഏർവാടി, പഴനി, മധുര, രാമേശ്വരം തുടങ്ങിയ തീർഥാടനകേന്ദ്രങ്ങളിലേക്കു യാത്രാസൗകര്യം വർധിപ്പിക്കാമെന്നും ചർച്ചയിൽ ശ്രീകണ്ഠൻ ചൂണ്ടിക്കാട്ടി. ദീർഘകാലത്തെ ആവശ്യമായ പാലക്കാട്, ഷൊർണൂർ ജങ്ഷനുകളിലെ പിറ്റ്ലൈൻ പദ്ധതി നടപ്പാക്കാമെന്നും ഉറപ്പുലഭിച്ചു. ദീർഘദൂരവണ്ടികൾ മറ്റിടങ്ങളിൽനിന്ന് ഇവിടേക്കു നീട്ടാനും പുതിയ സർവീസുകൾ ആരംഭിക്കാനും തടസ്സമായി നിൽക്കുന്നത് പിറ്റ്ലൈനിന്റെ കുറവാണെന്നും ശ്രീകണ്ഠൻ പറഞ്ഞു. Content Highlights:Railway projects in Kerala, 2000 crores


from mathrubhumi.latestnews.rssfeed https://ift.tt/2GF3cgx
via IFTTT