Breaking

Saturday, March 23, 2019

ജെ.ഡി.എസ് സ്ഥാനാർഥികളായി;  മൂന്നിടത്ത് കോൺഗ്രസ് നേതാക്കളെ ‘കടമെടുക്കാൻ’ ദേവഗൗഡ

ബം​ഗ​ളൂ​രു: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജെഡിഎസ് - കോൺഗ്രസ് സഖ്യം വിഭജിച്ചെടുത്തതിൽ നിന്നും മൂന്ന് ജെഡിഎസ് സീറ്റുകളിൽ കൂടി കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കും. ജെ.​ഡി.​എ​സി​ന് ല​ഭി​ച്ച​തി​ൽ മൂ​ന്നെ​ണ്ണ​ത്തി​ൽ അ​നു​യോ​ജ്യ സ്ഥാ​നാ​ർ​ഥി ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ് അ​പൂ​ർ​വ പ​രീ​ക്ഷ​ണ​ത്തി​ന് ദേ​വ​ഗൗ​ഡ മു​തി​രു​ന്ന​ത്. ധാ​ര​ണ പ്ര​കാ​രം ജെ.​ഡി.​എ​സ് എ​ട്ടും കോ​ൺ​ഗ്ര​സ് 20 ഉം ​സീ​റ്റു​ക​ളി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

ഉ​ഡു​പ്പി-​ചി​ക്ക​മ​ഗ​ളൂ​രു, ഉ​ത്ത​ര ക​ന്ന​ട, ബം​ഗ​ളൂ​രു നോ​ർ​ത്ത് മ​ണ്ഡ​ല​ങ്ങ​ളി​ൽ പാ​ർ​ട്ടി​ക്ക് കാ​ര്യ​മാ​യ സ്വാ​ധീ​ന​വും ക​രു​ത്ത​രാ​യ നേ​താ​ക്ക​ളു​മി​ല്ല. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ലും ജെ.​ഡി.​എ​സ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ രം​ഗ​ത്തി​റ​ക്കു​ന്ന​ത്. 

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ദേ​വ​ഗൗ​ഡ ച​ർ​ച്ച ന​ട​ത്തി​ക​ഴി​ഞ്ഞു. ഉ​ഡു​പ്പി-​ചി​ക്ക​മ​ഗ​ളൂ​രു​വി​ൽ മു​ൻ കോ​ൺ​ഗ്ര​സ് മ​ന്ത്രി പ്ര​മോ​ദ് മ​ധ്വ​രാ​ജ്, ബം​ഗ​ളൂ​രു നോ​ർ​ത്തി​ൽ ബി.​എ​ൽ. ശ​ങ്ക​ർ, ഉ​ത്ത​ര ക​ന്ന​ട​യി​ൽ റ​വ​ന്യു മ​ന്ത്രി ആ​ർ.​വി ദേ​ശ്പാ​ണ്ഡെ​യു​ടെ മ​ക​ൻ പ്ര​ശാ​ന്ത് ദേ​ശ്പാ​ണ്ഡെ അ​ല്ലെ​ങ്കി​ൽ  നി​വേ​ദി​ത് ആ​ൽ​വ എ​ന്നി​വ​രെ നി​ർ​ത്താ​നാ​ണ് നീ​ക്കം. 

നേ​താ​ക്ക​ളെ കൈ​മാ​റി​യു​ള്ള തീ​രു​മാ​ന​ത്തി​ന് കോ​ൺ​ഗ്ര​സും പ​ച്ച​കൊ​ടി വീ​ശി​യ​താ​യാ​ണ് വി​വ​രം. മ​ത്സ​രി​ക്കാ​ൻ പ​റ്റാ​ത്ത മൂ​ന്നു സീ​റ്റും കോ​ൺ​ഗ്ര​സ് ആ​ദ്യം തി​രി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഗൗ​ഡ വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ജെ.​ഡി.​എ​സ് ചി​ഹ്​​ന​ത്തി​ൽ ഉ​ഡു​പ്പി-​ചി​ക്ക​മ​ഗ​ളൂ​രു മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും മ​ത്സ​രി​ക്കു​ന്ന​തി​നു​ള്ള ബി ​ഫോം ദേ​വ​ഗൗ​ഡ പ്ര​മോ​ദി​ന് ന​ൽ​കി​യി​ട്ടു​ണ്ട്. മാ​ർ​ച്ച് 25ന്  ​പ​ത്രി​ക ന​ൽ​കും. 

മറ്റു സീറ്റുകളിൽ, മാ​ണ്ഡ്യ​യി​ൽ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ മ​ക​ൻ നി​ഖി​ലും ഹാ​സ​നി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി എ​ച്ച്.​ഡി. രേ​വ​ണ്ണ​യു​ടെ മ​ക​ൻ പ്ര​ജ്വ​ലു​മാ​ണ്​ സ്ഥാ​നാ​ർ​ഥി​ക​ൾ. ശി​വ​മൊ​ഗ്ഗ, വി​ജ​യ​പു​ര എ​ന്നീ സീ​റ്റു​ക​ളി​ലും ജെ.​ഡി.​എ​സ് മ​ത്സ​രി​ക്കും. തു​മ​കു​രു​വി​ൽ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യും മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ജെ.​ഡി.​എ​സ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡാ​നി​ഷ് അ​ലി​യെ ബി.​എ​സ്.​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​പ്പി​ക്കു​ന്ന രീ​തി​യാ​ണ് കോ​ൺ​ഗ്ര​സ്-​ജെ.​ഡി.​എ​സ് സ​ഖ്യ​ത്തി​ലും ന​ട​പ്പാ​ക്കു​ന്ന​ത്.



from Anweshanam | The Latest News From India https://ift.tt/2HBYRgw
via IFTTT