Breaking

Tuesday, March 26, 2019

സിറിയയിൽനിന്ന് പിടിച്ചെടുത്ത ജൂലാൻ കുന്നുകളിൽ ഇസ്രായേൽ പരമാധികാരം അംഗീകരിച്ച്​ ട്രംപിന്റെ ഉത്തരവ്​

വാഷിങ്​ടൺ:  ജൂലാൻ കുന്നുകളിൽ ഇസ്രായേലി​ന്റെ പരമാധികാരം അംഗീകരിക്കുന്ന പ്രഖ്യാപനത്തിൽ​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ഒപ്പുവെച്ചു. സിറിയയിൽനിന്ന്​ ഇസ്രായേൽ പിടിച്ചെടുത്തതാണ് ജൂലാൻ കുന്നുകൾ. കഴിഞ്ഞവർഷം ഇസ്രായേലി​​ന്റെ തലസ്​ഥാനമായി ജറൂസലമിനെ അംഗീകരിച്ചതിനു ശേഷം അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വിവാദ നടപടിയാണിത് 

ആദ്യമായാണ്​ ഒരു രാജ്യം ജൂലാൻ വിഷയത്തിൽ ഇത്തരത്തിലുള്ള നിലപാട്​ സ്വീകരിക്കുന്നത്. പശ്ചിമേഷ്യയിൽ ദൂരവ്യാപക പ്രത്യാഘാതം സൃഷ്​ടിക്കുന്നതാണ്​ അമേരിക്കൻ നീക്കം. വൈറ്റ്​ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിലാണ്​ ട്രംപ്​ ഇക്കാര്യം അറിയിച്ചത്​. 

1967ലെ ആറുദിന യുദ്ധത്തിൽ സിറിയയിൽനിന്ന്​ ഇസ്രായേൽ പിടി​െച്ചടുത്തതാണ്​ ജൂലാൻ പ്രദേശം. 1981ൽ പ്രദേശത്തെ ഇസ്രായേലിന്റെ ഭാഗമായി അവർ തന്നെ കൂട്ടിച്ചേർക്കുകയായിരുന്നു.
 



from Anweshanam | The Latest News From India https://ift.tt/2uvVpLu
via IFTTT