Breaking

Saturday, March 23, 2019

ബിജെപിയുടെ രണ്ടാം ലിസ്റ്റും പുറത്ത് വിട്ടു; തീരുമാനമാകാതെ പത്തനംതിട്ട

പത്തനംതിട്ടയുടെ കാര്യത്തിൽ തീരുമാനമാകാതെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ര​ണ്ടാം ഘ​ട്ട പ​ട്ടി​കയും പു​റ​ത്തു​വി​ട്ടു. പു​ല​ര്‍​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണു പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്. കേ​ന്ദ്ര​മ​ന്ത്രി ജെ​പി ന​ഡ്ഡ​യാ​ണ് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച​ത്. 36 മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യാണ് പ്രഖ്യാപിച്ചത്.

പി.എസ്. ശ്രീധരൻ പിള്ളയെ അവസാന നിമിഷം ഒഴിവാക്കി കെ സുരേന്ദ്രന് പത്തനംതിട്ട ഉറപ്പിക്കുന്നതായിരുന്നു ധാരണ. പക്ഷെ ചൊവ്വാഴ്ച ചേർന്ന തെര‍ഞ്ഞെടുപ്പ് സമിതിയിൽ ധാരണ ഉണ്ടായിട്ടും പത്തനംതിട്ടയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം നീളുകയാണ്.പത്തനംതിട്ട സീറ്റിനെ ചൊല്ലി ബിജെപിയിൽ കടുത്ത ചേരിപ്പോരാണ് നടന്നത്.

പത്തനംതിട്ടയിലെ അനിശ്ചിതത്വത്തിന് പിന്നിൽ തൃശ്ശൂരിൽ ഇതുവരെ മനസ്സുതുറക്കാത്ത തുഷാറിന്‍റെ നിലപാടും കാരണമാണ്. തുഷാറിന് തൃശ്ശൂർ വിട്ടുകൊടുക്കാൻ ബി‍ജെപി തയ്യാറായിരുന്നു. വെള്ളാപ്പള്ളി അനുകൂലിച്ചിട്ടും ദില്ലിയിൽ തുടരുന്ന തുഷാർ മത്സരിക്കണമോ വേണ്ടയോ എന്ന അന്തിമതീരുമാനം അറിയിച്ചിട്ടില്ല. ബിജെപി പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷം തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാമെന്നാണ് ബിഡിജെഎസിന്‍റെ നിലപാട്. അതേസമയം തുഷാർ ആദ്യം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കട്ടെയെന്നാണ് ബിജെപി പറയുന്നത്.



from Anweshanam | The Latest News From India https://ift.tt/2TR7uKH
via IFTTT